തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും ഇ-ഗവേണന്‍സ് അവാര്‍ഡ് തിളക്കത്തില്‍ ടി എ ഷാജഹാന്‍

തന്റെ അക്ഷയ കേന്ദ്രത്തിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ആത്മാര്‍ത്ഥയും അര്‍പ്പണമനോഭാവവുംമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ഷാജഹാന്‍ പറഞ്ഞു.

തുടര്‍ച്ചയായ ആറാം വര്‍ഷത്തിലും ഇ-ഗവേണന്‍സ് അവാര്‍ഡ് തിളക്കത്തില്‍ ടി എ ഷാജഹാന്‍

പത്തനംതിട്ട: സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ് തുടര്‍ച്ചയായ ആറാം വര്‍ഷവും ടി എ ഷാജഹാന്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അക്ഷയകേന്ദ്രത്തിനുള്ള ഒന്നാം സ്ഥാനമായ ഇ-ഗവേണന്‍സ് പുരസ്‌കാരമാണ് ഇത്തവണയും ഷാജഹാനെ തേടിയെത്തിയിരിക്കുന്നത്. പത്തനംതിട്ട അബാന്‍ ലൊക്കേഷന്‍ അക്ഷയ സംരംഭകനാണ് ഷാജഹാന്‍. 2012ലെ ബിഎസ്എന്‍എല്‍ പുരസ്‌കാരവും 2013ലേയും 2018ലേയും മികച്ച സംരംഭകനുള്ള ദേശീയ ഇ-ഗവേണന്‍സ് അവാര്‍ഡും ഷാജഹാന്‍ നേടിയിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച അക്ഷയ സംരംഭകനെന്ന ബഹുമതിക്കും ഷാജഹാന്‍ അര്‍ഹനായിട്ടുണ്ട്.

തന്റെ അക്ഷയ കേന്ദ്രത്തിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ആത്മാര്‍ത്ഥയും അര്‍പ്പണമനോഭാവവുംമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ഷാജഹാന്‍ പറഞ്ഞു. ജില്ലയിലെ ആദ്യമായി ബ്രാന്‍ഡ് ചെയ്ത അക്ഷയകേന്ദ്രവും സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ അംഗീകാരം ലഭിച്ച അക്ഷയ കേന്ദ്രവും ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടെയെത്തുന്ന ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇവിടെ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്ന് ഷാജഹാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Sudheer H

Sudheer H

Our Contributor help bring you the latest article around you


RELATED STORIES

Share it
Top