Agriculture

ജൈവകൃഷി ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി

ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ സഹായത്തോടെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ ഡോ. ഇ കെ രാധാകൃഷ്ണന്‍, ശ്രീജിത്ത് ശ്രീകുമാരന്‍, അശ്വതി ജയകുമാര്‍, ഡോ. ഇന്ദു സി നായര്‍ എന്നിവര്‍ നടത്തിയ ഗവേഷണ ഫലത്തില്‍നിന്നുള്ള സാങ്കേതിക വിദ്യയാണ് ആബ്‌ടെകിന് കൈമാറിയത്.

ജൈവകൃഷി ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി
X

കോട്ടയം: ജൈവകൃഷി ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായി മഹാത്മാഗാന്ധി സര്‍വകലാശാല കണ്ടെത്തിയ സാങ്കേതികവിദ്യ അഗ്രോ ബയോടെക് റിസര്‍ച്ച് സെന്ററിന് (ആബ്‌ടെക്) കൈമാറി. ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെ സഹായത്തോടെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ ഡോ. ഇ കെ രാധാകൃഷ്ണന്‍, ശ്രീജിത്ത് ശ്രീകുമാരന്‍, അശ്വതി ജയകുമാര്‍, ഡോ. ഇന്ദു സി നായര്‍ എന്നിവര്‍ നടത്തിയ ഗവേഷണ ഫലത്തില്‍നിന്നുള്ള സാങ്കേതിക വിദ്യയാണ് ആബ്‌ടെകിന് കൈമാറിയത്.

വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ആബ്‌ടെക് ഡയറക്ടര്‍ കെ ജെ ജേക്കബിന് സാങ്കേതികവിദ്യ സംബന്ധിച്ച രേഖകള്‍ കൈമാറി. കൃഷിക്ക് അനുയോജ്യമായ നാനോ ഫോര്‍മുലേഷന്‍സ് വികസിപ്പിക്കാനുള്ള ധാരണാപത്രവും ഒപ്പിട്ടു.

Next Story

RELATED STORIES

Share it