Agriculture

കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു
X

ആലപ്പുഴ: കൃഷി വകുപ്പ് മുന് ഡയറക്ടറും പ്രമുഖ കാര്ഷിക ശാസ്ത്രജ്ഞനുമായ ആര്‍ ഹേലി അന്തരിച്ചു. എമ്പത്തിയേഴ് വയസായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലില് നടക്കും.

ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ഹേലിയായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തലപ്പത്ത് 12 വര്‍ഷം പ്രവര്‍ത്തിച്ചു. കേരള കാര്‍ഷിക നയ രൂപീകരണ സമിതി അംഗമായിരുന്നു. ബാംഗ്ലൂര്‍ കാര്‍ഷിക കോളജില്‍ നിന്നാണ് ബിരുദം നേടിയത്.അതിന് ശേഷം കൃഷി രംഗത്തേക്ക് ഇറങ്ങി. ആറ്റിങ്ങലിലെ ആദ്യ എംഎല്‍എ ആയിരുന്ന ആര്‍ പ്രകാശത്തിന്റെ അനുജനും ആറ്റിങ്ങല്‍ കൊല്ലമ്ബുഴ തിരുവിതാംകൂര്‍ രാജകൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മാശുപത്രിയുടെ മാനേജിംഗ് കമ്മറ്റി അംഗവുമാണ് ആര്‍ ഹേലി.




Next Story

RELATED STORIES

Share it