Agriculture

വിളവെടുപ്പ് കഴിഞ്ഞ വാഴത്തണ്ട് ഇനി മുതല്‍ മണ്ണിന് ഗുണകരമാക്കാം; സാങ്കേതികവിദ്യയുമായി കൃഷി വിജ്ഞാന കേന്ദ്രം

ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രമുപയോഗിച്ച് വാഴത്തണ്ടുകള്‍ വളരെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി എളുപ്പത്തില്‍ മണ്ണില്‍ ലയിച്ചു ചേരാനും വളമാക്കി മാറ്റാന്‍ കംപോസ്റ്റിംഗിന് പാകപ്പെടുത്തുന്നതുമാണ് കെവികെ പ്രദര്‍ശിപ്പിച്ച സാങ്കേതികവിദ്യ. മണ്ണില്‍ പെട്ടെന്ന് ലയിച്ചു ചേരാനും അതുവഴി മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാനും ഈ രീതിയിലൂടെ സാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്

വിളവെടുപ്പ് കഴിഞ്ഞ വാഴത്തണ്ട് ഇനി മുതല്‍ മണ്ണിന് ഗുണകരമാക്കാം; സാങ്കേതികവിദ്യയുമായി കൃഷി വിജ്ഞാന കേന്ദ്രം
X

കൊച്ചി: വിളവെടുത്ത ശേഷം ഉപയോഗശൂന്യമായി മാറുന്ന വാഴത്തണ്ടുകള്‍ ഇനി മുതല്‍ മണ്ണിന് ഗുണകരമാക്കി മാറ്റാന്‍ സാധിക്കും ഇതിനുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയാണ്. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ).ട്രാക്ടറില്‍ ഘടിപ്പിച്ച യന്ത്രമുപയോഗിച്ച് വാഴത്തണ്ടുകള്‍ വളരെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി എളുപ്പത്തില്‍ മണ്ണില്‍ ലയിച്ചു ചേരാനും വളമാക്കി മാറ്റാന്‍ കംപോസ്റ്റിംഗിന് പാകപ്പെടുത്തുന്നതുമാണ് കെവികെ പ്രദര്‍ശിപ്പിച്ച സാങ്കേതികവിദ്യ. മണ്ണില്‍ പെട്ടെന്ന് ലയിച്ചു ചേരാനും അതുവഴി മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാനും ഈ രീതിയിലൂടെ സാധിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.


സാധാരണഗതിയില്‍ വിളവെടുത്തതിനു ശേഷം ബാക്കിയാകുന്ന വാഴത്തണ്ടുകള്‍ അടുത്ത കൃഷിക്ക് തടസ്സമായും കീടങ്ങളുടെയും മറ്റും താവളമായും തോട്ടങ്ങളില്‍ ദിവസങ്ങളോളം കിടക്കുകയാണ് പതിവ്. എന്നാല്‍ വിളവെടുപ്പ് കഴിയുന്നമുറയ്ക്ക് ഇവ പൊടിച്ചുമാറ്റുന്നതിലൂടെ വേഗം ലയിച്ച് ചേര്‍ന്ന് മണ്ണിന്റെ ജൈവാംശം മെച്ചപ്പെടുത്തുന്നതിന് പുറമെ, സ്ഥലം ലാഭിക്കാനും ആവശ്യമെങ്കില്‍ വാഴത്തണ്ടുകള്‍ കമ്പോസ്റ്റിംഗ് നടത്തി വളമാക്കി മാറ്റാനും കഴിയുമെന്നാണ് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പക്ഷം.ഒരു ഏക്കര്‍ തോട്ടത്തില്‍ ഏകകേദശം 30 ടണ്‍ വരെ വാഴത്തണ്ടുകള്‍ ഉണ്ടാകും.

ഇവ മണിക്കൂറില്‍ നാല് ടണ്‍ എന്ന തോതില്‍ യന്ത്രമുപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മാറ്റാന്‍ കഴിയും. ഇവ മണ്ണില്‍ ലയിച്ചുചേരുന്നതോടെ രാസവളങ്ങളുടെ ഉപയോഗം 16 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് കെവികെയിലെ വിദഗ്ധര്‍ പറയുന്നു.വിളവെടുത്തശേഷമുള്ള വാഴത്തണ്ടുപയോഗിച്ച് ശേഖരിച്ച് വയ്ക്കാവുന്ന തരത്തിലുള്ള കാലിത്തീറ്റ നിര്‍മിക്കുന്നത് ഫലപ്രദമാകുമോയെന്നതും കെവികെയിലെ വിദഗ്ധര്‍ പഠനവിധേയമാക്കുന്നുണ്ട്.മാലിന്യത്തില്‍ നിന്നും സമ്പാദ്യമെന്ന കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായാണ് സിഎംഎഫ്ആര്‍ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കെവികെ ഈ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നത്. ആവശ്യക്കാര്‍ക്ക് കെവികെയുടെ ട്രാക്ടറും യന്ത്രങ്ങളും ഉപയോഗപ്പെടുത്താവുന്നതാണെന്നും ഇവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it