Agriculture

പോളിഹൗസ് മഞ്ഞള്‍ കൃഷിയുമായി അബൂബക്കറും ഭാര്യയും

പോളിഹൗസ് മഞ്ഞള്‍ കൃഷിയുമായി അബൂബക്കറും ഭാര്യയും
X

അബൂബക്കറും കുടുംബവും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം

ഹൈടെക് പോളിഹൗസ് മഞ്ഞള്‍ കൃഷിയില്‍ മികച്ച വിളവ് നേടി ഏര്യം ബക്കളത്തെ പി അബൂബക്കറും ഭാര്യ കുഞ്ഞാമിനയും. കടന്നപ്പള്ളി പാണപ്പുഴ കൃഷി ഭവന്‍ പരിധിയിലാണ് പോളിഹൗസ് രീതിയില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെയാണ് പരീക്ഷണം വിജയിപ്പിച്ചത്. 50 സെന്റിലെ പോളിഹൗസിലാണ് കൃഷി. മൂന്ന് ഏക്കറിന് മുകളില്‍ സ്ഥലം ആവശ്യമുള്ളിടത്താണ് 2000 ചതുരശ്ര മീറ്റര്‍ വെര്‍ട്ടിക്കല്‍ ഫാമിങ് മാതൃകയില്‍ മഞ്ഞള്‍ നട്ടത്. വിള ദൈര്‍ഘ്യം കുറവും അത്യുല്‍പ്പാദന ശേഷിയും കുര്‍ക്കുമിന്‍ അംശം കൂടുതലുമുള്ള മഞ്ഞളാണ് കൃഷി ചെയ്യുന്നത്. ഫെര്‍ട്ടിഗേഷന്‍ രീതിയില്‍ ജലസേചനവും വളപ്രയോഗവും തുളളി നനയിലൂടെ നല്‍കും.

നീര്‍വാര്‍ച്ചയുള്ള മണ്ണ് തെരഞ്ഞെടുത്ത് ആവശ്യമായ മൂലകങ്ങളും വളങ്ങളും ചേര്‍ത്ത് പ്രത്യേകം ട്രേകളിലാണ് കൃഷി. 36 സ്റ്റാന്റുകള്‍ ഒരുക്കി, ഓരോന്നിലും ആറുവീതം ട്രേകള്‍ സജ്ജമാക്കി. ഒരു ട്രേയില്‍ 120 മുതല്‍ 150 ചുവട് വരെ മഞ്ഞള്‍ നടാം. ഔഷധം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ നിര്‍മിക്കാനുള്ള ഗുണമേന്മയുള്ള മഞ്ഞള്‍ ഉല്‍പ്പാദമാണ് ലക്ഷ്യമെന്നും മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായും അബൂബക്കര്‍ പറഞ്ഞു. കടന്നപ്പള്ളി പാണപ്പുഴ കൃഷി ഓഫിസര്‍ വി വി ജിതിനും മറ്റ് ഉദ്യോഗസ്ഥരും ഇവര്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങളും പിന്തുണയും നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it