പീച്ചി വന്യജീവി ഡിവിഷനില്‍ 72 ഇനം തുമ്പികളെ കണ്ടെത്തി

തൃശൂര്‍: പീച്ചി വന്യജീവി ഡിവിഷന് കീഴില്‍ ആദ്യമായി നടത്തിയ തുമ്പി സര്‍വ്വേയില്‍ 72 ഇനം തുമ്പികളെ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസും (എസ് ഒ എസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് 31 ഇനം സൂചി തുമ്പികളെയും 41 ഇനം കല്ലന്‍ തുമ്പികളെയും കണ്ടെത്തിയത്.

വംശനാശഭീഷണി നേരിടുന്ന സ്ഥാനീയ തുമ്പിയായ കുങ്കുമനിഴല്‍ തുമ്പി എന്നറിയപ്പെടുന്ന ഇന്‍ഡോസ്റ്റിക്ടാ ഡെകാനെന്‍സിസ് തുമ്പികളെ ഏഴ് ക്യാമ്പുകളില്‍ നിന്നും കണ്ടെത്തി. ഇത്തരം തുമ്പികള്‍ ഉള്ളത് കാടുകളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി എം പ്രഭു പറഞ്ഞു.

പീച്ചി വന്യജീവി സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം, ചൂലന്നൂര്‍ മയില്‍ സങ്കേതം എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 9, 10, 11 ദിവസങ്ങളിലായാണ് വനം വകുപ്പ് സര്‍വ്വേ നടത്തിയത്. വനം വകുപ്പ് ജീവനക്കാരോടൊപ്പം 38 വളണ്ടിയര്‍മാരും സര്‍വ്വേയില്‍ പങ്കെടുത്തു. പശ്ചിമഘട്ട മലനിരകളില്‍ മാത്രം കണ്ടുവരുന്ന കുങ്കുമ നിഴല്‍ തുമ്പി, പുള്ളി നിഴല്‍ തുമ്പി, ചെങ്കറുപ്പന്‍ അരുവിയന്‍, വയനാടന്‍ മുളവാലന്‍, തെക്കന്‍ മുളവാലന്‍, പത്തി പുല്‍ച്ചിന്നന്‍, മഞ്ഞവരയന്‍ പൂത്താലി, വയനാടന്‍ കടുവ, തീക്കറുപ്പന്‍ തുടങ്ങിയ ഇനം തുമ്പികളെയും പീച്ചി വന്യജീവി ഡിവിഷനില്‍ കണ്ടെത്താന്‍ സാധിച്ചു.
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT