- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു
കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ഇരുനൂറിലധികം വരുന്ന ആള്‍ക്കൂട്ടം ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചു കൊന്നു. അവിനാഷ് സക്‌സേന എന്നയാളാണ് കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി: കാറിന്റെ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ഇരുനൂറിലധികം വരുന്ന ആള്‍ക്കൂട്ടം ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ചു കൊന്നു. അവിനാഷ് സക്‌സേന എന്നയാളാണ് കൊല്ലപ്പെട്ടത്. അവിനാഷിന്റെ കൂടെയുണ്ടായിരുന്ന മുന്നി പാല്‍, സൂരജ് യാദവ് എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനടുത്ത് ശനിയാഴ്ചയാണ് സംഭവം. വൈദ്യുതതൂണില്‍ കെട്ടിയിട്ടാണ് മൂന്നുപേരെയും ആള്‍ക്കുട്ടം ആക്രമിച്ചത്. വിവരം അറിഞ്ഞ് ഓട്ടോഡ്രൈവറുടെ രക്ഷിതാക്കള്‍ സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം ആക്രമണം നിര്‍ത്താന്‍ തയ്യാറായില്ല. ആള്‍ക്കൂട്ടത്തിലൊരാള്‍ തന്നെയാണ് അവിനാഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. തന്നെ രക്ഷിക്കണമെന്ന് തങ്ങളോട് മകന്‍ കരഞ്ഞു പറഞ്ഞെങ്കിലും മകന്‍ കൊല്ലപ്പെടുന്നത് നോക്കി നിസ്സാഹയരായി നില്‍ക്കാനെ തങ്ങള്‍ക്ക് സാധിച്ചുള്ളുവെന്ന് അവിനാഷിന്റെ അമ്മ കുസും ലാത പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതനാവുമ്പോ അവര്‍ വെള്ളം മുഖത്തൊഴിക്കും. ബോധം തെളിയുമ്പോ വീണ്ടും ആക്രമിക്കും. മരണം ഉറപ്പാവുന്നത് വരെ അവര്‍ ആക്രമിച്ചു കൊണ്ടേയിരുന്നു. പോലിസിനെ വിളിക്കാനായി ഫോണെടുത്തപ്പോള്‍ അക്രമികള്‍ ഫോണ്‍ പിടിച്ചു വാങ്ങി നശിപ്പിച്ചുവെന്നും കുസും പറഞ്ഞു. പോലിസിന്റെ അനാസ്ഥയാണ് തന്റെ മകന്‍ കൊല്ലപ്പെടാന്‍ കാരണമെന്നും അവര്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മകനെ രക്ഷിക്കാമായിരുന്നുവെന്നും കുസും പറഞ്ഞു. അതേസമയം സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തതായി അറിയിച്ച പോലിസ് കൊല്ലപ്പെട്ട സക്‌സേനക്കെതിരേ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തതായും അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















