ബിസിസിഐ സിഇയോയെയും പിടികൂടി മീ ടു


ന്യൂഡല്‍ഹി: മീ ടു വെളിപ്പെടുത്തലില്‍ കുരുങ്ങി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിയും. മുന്‍ മാധ്യമ പ്രവര്‍ത്തകയാണ് ഇത്തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തിയത്. ഇവരുടെ ദുരനുഭവം എഴുത്തുകാരിയായ ഹര്‍ണിത് കൗര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഡിസ്‌കവറി ചാനലില്‍ ജോലി ചെയ്യുന്നതിനിടെയാണ് തനിക്ക് ലൈംഗിക അസ്വസ്ഥത നേരിട്ടതെന്ന് യുവതി കുറ്റപ്പെടുത്തി. ബിസിസിഐ യുടെ സിഇഒ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് 2001 മുതല്‍ 2016 വരെ ജോഹ്‌രി ഡിസ്‌കവറി ചാനലില്‍ ജോലി ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണ സമിതി രാഹുല്‍ ജോഹ്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജോഹ്‌രിക്കെതിരായ ഈ ആരോപണം ബിസിസിഐയില്‍ അദ്ദേഹത്തിന്റെ ജോലിയെ ബാധിക്കില്ലെന്നും വിശദീകരണം ഒരു ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.

RELATED STORIES

Share it
Top