Thrissur

വയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി

വയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
X

മാള: അഷ്ടമിച്ചിറയില്‍ വയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കോട്ടുപ്പാടം സ്വദേശിയായ ഇളംകുറ്റിയില്‍ വേലായുധനെയാണ് പരിക്കേറ്റ നിലയില്‍ അഷ്ടമിച്ചിച്ചിറ ജങ്ഷനില്‍ കാണപ്പെട്ടത്.

രാവിലെ എട്ട് മണിയോട് കൂടി അഷ്ടമിച്ചിറയിലെ യൂനിയന്‍ പ്രവര്‍ത്തകരാണ് പരിക്ക് പറ്റി അബോധാവസ്ഥയില്‍ കിടക്കുന്ന വേലായുധനെ കണ്ടെത്തിയത്.യൂനിയന്‍കാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് മാള പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

തലക്കും ശരീരത്തിനും സാരമായ പരിക്ക് പറ്റിയ ഇദ്ദേഹത്തെ ഇവര്‍ മാള പോലിസിന്റെ സഹായത്തോടെ ചാലക്കുടി ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വിദഗ്ദ്ധ ചികില്‍സക്കായി ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.


Next Story

RELATED STORIES

Share it