Thiruvanandapuram

തലസ്ഥാന ജില്ലയിൽ 27.14 ലക്ഷം വോട്ടർമാർ

സ്ത്രീകൾ 14.23 ലക്ഷം, പുരുഷന്മാർ 12.9 ലക്ഷം. 100 വയസിനു മേൽ പ്രായമുള്ളവർ 238, കൗമാരക്കാർ 46,441.

തലസ്ഥാന ജില്ലയിൽ 27.14 ലക്ഷം വോട്ടർമാർ
X

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ വോട്ടവകാശം വിനിയോഗിക്കുന്നത് 27.14 ലക്ഷം പേർ. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 27,14,164 സമ്മതിദായകരാണ് ജില്ലയിലുള്ളത്. ഇതിൽ 14,23,857 പേർ സ്ത്രീകളും 12,90,259 പേർ പുരുഷന്മാരും 48 പേർ ട്രാൻസ്‌ജെന്റേഴ്‌സുമാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളാണ് ജിലയിലുള്ളത്.

13,46,641 വോട്ടർമാരാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 6,29,327 പേർ പുരുഷന്മാരും 7,17,300 പേർ സ്ത്രീകളുമാണ്. 14 ട്രാൻസ്‌ജെന്റേഴ്‌സ് മണ്ഡലത്തിലുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 7,06,557 സ്ത്രീകളും 6,60,932 പുരുഷന്മാരും 34 ട്രാൻസ്‌ജെന്റേഴ്‌സുമടക്കം ആകെ സമ്മതിദായകർ 13,67,523 ആണ്.

ജില്ലയിലെ 2013 വോട്ടർമാർ വിദേശത്തുണ്ട്. ഇതിൽ 1746 പേർ പുരുഷന്മാരും 267 പേർ സ്ത്രീകളുമാണ്. ആറ്റിങ്ങൽ - 1071, തിരുവനന്തപുരം - 942 എന്നിങ്ങനെയാണ് വിദേശത്തുള്ളവരുടെ കണക്ക്.

ജില്ലയിലെ അന്തിമ വോട്ടർപട്ടിക പ്രകാരം 100 വയസിനു മേൽ പ്രായമുള്ള 238 പേർ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായുണ്ട്. ഇതിൽ 79 പേർ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. 18 മുതൽ 19 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ 46,441 പേരാണ് ജില്ലയിലുള്ളത്. പുരുഷന്മാർ - 24,098, സ്ത്രീകൾ 22,338, ട്രാൻസ്‌ജെന്റേഴ്‌സ് - അഞ്ച് എന്നിങ്ങനെയാണ് കൗമാരക്കാരുടെ കണക്ക്.

Next Story

RELATED STORIES

Share it