എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന്റെ പേരില്‍ ക്ഷേത്രത്തില്‍ അന്നദാന വഴിപാട്

സ്ഥാനാര്‍ത്ഥിയുടെ കുടുംബം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുകയും ചെയ്തിരുന്നു. പ്രചരണ കാലത്ത് ക്ഷേത്രത്തിലെ പൊങ്കാല ഉള്‍പ്പെടെ ചടങ്ങുകളില്‍ ദിവാകരന്‍ പങ്കെടുത്തതും വാര്‍ത്തയായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി സി ദിവാകരന്റെ പേരില്‍ ക്ഷേത്രത്തില്‍ അന്നദാന വഴിപാട്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇടത് സ്ഥാനാർഥി സി ദിവാകരന്റെ പേരില്‍ വഴിപാട് നടന്നതായി വാര്‍ത്ത. നേതാവിനായി ഭാര്യ ഹേമലതയാണ് അന്നദാന വഴിപാട് നടത്തിയത്. പിന്നീട് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ വഴിപാട് സംഭാവന ചെയ്ത സി ദിവാകരന്‍ എന്ന പേരില്‍ പതിക്കുകയും ചെയ്തു.

സി ദിവാകരന്‍ മകയിരം നക്ഷത്രമെന്ന പേരിലാണ് അന്നദാനം നടത്തിയത്. 20000 രൂപയാണ് ഈടാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ കുടുംബം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുകയും ചെയ്തിരുന്നു. പ്രചരണ കാലത്ത് ക്ഷേത്രത്തിലെ പൊങ്കാല ഉള്‍പ്പെടെ ചടങ്ങുകളില്‍ ദിവാകരന്‍ പങ്കെടുത്തതും വാര്‍ത്തയായിരുന്നു.

RELATED STORIES

Share it
Top