ഇവിഎം സുഗമമായി അട്ടിമറിക്കാമെന്ന് സാം പിത്രോദ

ഇവിഎം സുഗമമായി അട്ടിമറിക്കാമെന്ന് സാം പിത്രോദ

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) അട്ടിമറി നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. 1980കളില്‍ ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് ചുക്കാന്‍ പിടിച്ച വ്യക്തിയായിരുന്നു സാം പിത്രോദ. 15വര്‍ഷം മുമ്പത്തെ സാങ്കേതികവിദ്യയാണ് ഇപ്പോഴും ഇവിഎമ്മില്‍ ഉള്ളത്. ആയതിനാല്‍ ഇവകള്‍ സുഗമമായി അട്ടിമറിക്കാം. എവിടെയാണ് ഇത് സൂക്ഷിക്കുന്നത്, ആരാണ് ഇത് നിരീക്ഷിക്കുന്നത്, ആരാണ് ഇത് കൗണ്ട് ചെയ്യുന്നത്. നമ്മള്‍ ഇവിഎം ഉപയോഗിക്കുന്നതുപോലെ ലോകത്ത് മറ്റൊരാളും ഉപയോഗിക്കുന്നില്ല. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് ഇതിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ്. യുഎസും ജര്‍മ്മനിയുമൊന്നും ഇവിഎമ്മിനെ വിശ്വസിക്കുന്നില്ല. പക്ഷേ നമ്മള്‍ വിശ്വസിക്കുന്നു-അദേഹം പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസിവിഭാഗത്തിന്റെ ചെയര്‍മാനാണ് സാം പിത്രോദ.

RELATED STORIES

Share it
Top