Loksabha Election 2019

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്; കക്ഷി നേതാവിനെ ഇന്നറിയാം

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്; കക്ഷി നേതാവിനെ ഇന്നറിയാം
X

ന്യൂഡല്‍ഹി: ലോക്സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് പാര്‍ലമെന്‍റിലാണ് യോഗം ചേരുക. നിലവിലെ സാഹചര്യത്തില്‍ നിര്‍ണായകമാണ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം. അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും രാഷ്ട്രീയ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധി സജീവമാണ്. സോണിയാ​ഗാന്ധിയാണ് നിലവിൽ ലോക്സഭാ കക്ഷി നേതാവ്.

Next Story

RELATED STORIES

Share it