- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്ലസ് സൈസിലും ഫാഷനബിള്‍ ആകാം
സ്വന്തം ശരീരത്തെ കുറിച്ച് അമിത ഉല്‍കണ്ഠയുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും,പ്രത്യേകിച്ച് സ്ത്രീകള്‍.ഫാഷന്‍ ഡ്രസ്സുകളുടെ വിശാലമായ ലോകം സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്ന് കിടക്കുമ്പോള്‍ അല്‍പം തടി കൂടി പോയതിന്റെ പേരില്‍,വയര്‍ ചാടിയതിന്റെ പേരില്‍ അത്തരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന തോന്നലാണ് ഈ ഉല്‍കണ്ഠയ്ക്ക് പ്രധാന കാരണം.
സീറോസൈസ് ആണ് സൗന്ദര്യത്തിന്റെ അളവ് കോല്‍ എന്ന ധാരണ തന്നെ തെറ്റാണ്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്ലസ് സൈസ് സ്ത്രീകള്‍ ഫാഷന്‍ ലോകത്തിന്റെ വിശാലതയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെയല്ല. പ്ലസ് സൈസ് സൗന്ദര്യത്തിന്റെ ഒരു അടയാളം തന്നെ ആക്കി മാറ്റി ഫാഷന്‍ ലോകത്ത് പുത്തന്‍ ചരിത്രം രചിക്കുകയാണവര്‍. ബോഡി ഷെയ്മിങ് ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയവവര്‍ കൂടിയായിരുന്നു ഈ പ്ലസ് സൈസ് വിഭാഗക്കാര്‍.എന്നാല്‍ ആത്മവിശ്വാസത്തോടെ ഫാഷന്‍ രംഗത്ത് തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്നവര്‍ എത്രേയോ ഉണ്ട് ഇന്ന്. നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ ശരീരത്തെയും സ്‌നേഹിച്ചു തുടങ്ങിയാല്‍ പിന്നെ ഒരു ബോഡി ഷെയ്മിങ്ങും പ്രശ്‌നമാവില്ല.മെലിഞ്ഞ ശരീരത്തില്‍ മാത്രമല്ല തടിച്ച ശരീരത്തിലും സൗന്ദര്യമുണ്ട് എന്ന കാര്യം ഓര്‍ക്കുക.അമിതവണ്ണത്തിലും ഫാഷനബിള്‍ ആയിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
1.ബോഡി കോണ്‍ഷ്യസ് ആവാതിരിക്കാം
അമിതമായി ബോഡികോണ്‍ഷ്യസ് ആവുന്നതാണ് പ്ലസ് സൈസ് ഉള്ളവരുടെ ഏറ്റവും വലിയ പ്രശ്‌നം. ഈ പ്രശ്‌നം ആദ്യം മാറ്റിയെടുക്കണം. നിങ്ങള്‍ ബോഡി കോണ്‍ഷ്യസ് ആകുേമ്പാള്‍ നിങ്ങളുടെ നല്ല ഭാഗങ്ങള്‍ എല്ലാം മറക്കപ്പെടും.ആറ്റിറ്റിയൂട് മാറും.
2.സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക
വിരസമായ വസ്ത്ര ധാരണ രീതി ഒഴിവാക്കുകയാണ് ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്.അമിതവണ്ണം തോന്നിക്കാത്ത രീതിയിലുള്ള സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.
3.ഇറുക്കമില്ലാത്ത വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക
ഒഴുക്കന്‍ ലൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ നിങ്ങളില്‍ തടി കുറവ് തോന്നിക്കും.ഇറുക്കമില്ലാത്ത ഒഴുകി കിടക്കുന്ന വസ്ത്രങ്ങളാണ് ഏറ്റവും നല്ലതും.
4.ഫ്‌ളോറല്‍ പ്രിന്റ് വസ്ത്രങ്ങള്‍
വളരെ വലിയ ഡിസൈനുകളോടും പാറ്റേണുകളോടും കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിര്‍ത്തുക. ഫ്‌ളോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം. മാത്രമല്ല ഹിപ്‌സൈസ് മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.
5.നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍
കറുപ്പ്, നേവി, ഗ്രേ, തവിട്ട് എന്നീ നറങ്ങളിലുള്ള വസ്ത്രങ്ങള്‍ തടിച്ചവര്‍ക്ക് ചേരുന്നതാണ്.ഈ കളറുകളില്‍ പ്ലസ് സൈസുകാര്‍ കൂടുതല്‍ ആകര്‍ഷകമാവും. ഈ നിറങ്ങള്‍ക്ക് നിങ്ങളുടെ സൈസിനെ കുറച്ചു കാണിക്കാനും കഴിയും.ഇതേ ഷേഡിലുള്ള ചെരിപ്പുകളും മറ്റ് വസ്തുക്കളുമെല്ലാം ഭംഗി കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
6. പെന്‍സില്‍ സ്‌കേര്‍ട്ടുകള്‍ ഉപയോഗിക്കാം
ഫാഷന്‍ ലോകത്ത് നിങ്ങളെ തിളങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് പെന്‍സില്‍ സ്‌കര്‍ട്ടുകള്‍. അയഞ്ഞ ബ്ലൗസുകളും പെന്‍സില്‍ സ്‌കര്‍ട്ടും നിങ്ങളെ മനോഹരിയാക്കും.
7.കഴുത്തിറങ്ങിയ വസ്ത്രം ധരിക്കുക
കഴുത്തിറങ്ങിയ വസ്ത്രം ധരിയ്ക്കുക. ഇത് വണ്ണം കുറവ് തോന്നിക്കാന്‍ സഹായിക്കും. കാരണം കഴുത്തിറങ്ങിയ വസ്ത്രത്തില്‍ നമ്മുടെ നീളം കൂടുതല്‍ തോന്നാന്‍ കാരണമാകും.
8.റാപ്പ് എറൗണ്ട് വസ്ത്രങ്ങള്‍
റാപ്പ് എറൗണ്ട് വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കൂടുതല്‍ നല്ലത്. ഇതിലുടെ നിങ്ങള്‍ക്ക് നല്ലൊരു ആകൃതി ലഭിക്കുകയും,ശരീരത്തില്‍ അമിതമായി തോന്നുന്ന ഭാഗങ്ങള്‍ മറക്കാന്‍ സഹായകമാകുകയും ചെയ്യും.
9ഷേപ്പ് വെയര്‍ ധരിക്കാന്‍ മടി വേണ്ട
ഏത് വസ്ത്രം ധരിച്ചാലും നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവ് തോന്നുന്നുണ്ട് എങ്കില്‍ ഷേപ്പ് വെയറുകള്‍ ധരിക്കാന്‍ മടി വേണ്ട.വസ്ത്രങ്ങളുടെ ഉള്ളില്‍ ഇത് ധരിച്ചാല്‍ ആത്മവിശ്വാസം കൂടുകയും ചെയ്യും.
10. എംപയര്‍ ലൈന്‍ ഡ്രസ്
വെസ്‌റ്റേണ്‍, എത്‌നിക് വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാവും. ഈ സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്ത കുര്‍ത്തകളും ടോപ്പുകളും നിങ്ങളുടെ കൂടുതല്‍ തോന്നിക്കുന്ന ഭാഗങ്ങള്‍ കുറച്ചു കാണിക്കും. എംപയര്‍ ലൈന്‍ ഡ്രസ് നിങ്ങള്‍ക്കുള്ള നല്ലൊരു ഓപ്ഷനാണ്.
വസ്ത്രങ്ങളില് മാത്രമല്ല,വസ്ത്രങ്ങളോടൊപ്പം തന്നെ ഉപയോഗിക്കുന്ന ആഭരണങ്ങളിലും,മേക്കപ്പിലും,ചെരുപ്പിലും,മുടിയിലും ഒക്കെ ഒന്ന് ശ്രദ്ധ വച്ചാല്‍ പ്ലസ് സൈസില്‍ കൂടുതല്‍ സുന്ദരിയായി മാറാം.അതിനും ചില ടിപ്പുകള്‍ ഇതാ..
1.ആകര്‍ഷണീയമായ ആഭരണങ്ങള്‍ അണിയാം
നിങ്ങളുടെ ശരീരത്തിന്റെ നെഗറ്റീവ് പോയന്റില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ഒരു നല്ല മാര്‍ഗമാണ് ആഭരണങ്ങള്‍. അതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഭംഗിയുള്ള, എടുത്തു കാണിക്കുന്ന ആഭരണങ്ങള്‍ അണിയുക എന്നതാണ്. സ്‌റ്റേറ്റ്‌മെന്റ് ജ്വല്ലറി, ചോക്കര്‍ നെക്ക്പീസ് എന്നിവയെല്ലാം നിങ്ങളെ ആകര്‍ഷകമാക്കും.
2. മുടി അഴിച്ചിടാം
നിങ്ങളുടെ സൈസ് കുറവായി തോന്നിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്ന് മുടി അഴിച്ചിടുന്നതാണ്. മുഖം വൃത്താകൃതിയില്‍ കാണിക്കുന്ന പോണി ടെയിലുകള്‍ ഒഴിവാക്കണം. തലമുടി നന്നായി സോഫ്റ്റ് ആക്കി, നിങ്ങളുടെ മുഖത്തിന് പറ്റുന്ന രീതിയില്‍ മെയിന്റയിന്‍ ചെയ്ത് താഴേയ്ക്ക് ഇട്ടാല്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാം.
3.പോയിന്റഡ് ടോ ഷൂസ് ധരിക്കുക
നിങ്ങളുടെ കാലുകള്‍ തടിച്ചതായി കാണാന്‍ കഴിയുന്ന വലിയ ചെരിപ്പുകളോ ഷൂകളോ ധരിക്കുന്നത് നിര്‍ത്തണം. പകരം, പോയിന്റ് ടോ, പമ്പ്‌സ്, ഹൈ ഹീല്‍സ്, ഗ്ലാഡിയേറ്ററുകള്‍ എന്നിവ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കാലുകളെ മാത്രമല്ല അടിമുടി ആകര്‍ഷകമാക്കും.
4. മേക്കപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേക്കപ്പിന്റെ കാര്യത്തിലും വേണം ശ്രദ്ധ. നിങ്ങള്‍ കോണ്ടറിംഗ് മാസ്റ്റര്‍ ആണ് തിരഞ്ഞെടുക്കേണ്ടത്. കാരണം ഇത് നിങ്ങളുടെ മുഖം മെലിഞ്ഞ് കാണിക്കുകയും കവിള്‍ കുറഞ്ഞതുപോലെ തോന്നിക്കുകയും ചെയ്യും.
ആത്മവിശ്വാസമാണ് സൗന്ദര്യത്തിന്റെ ഏറ്റവും വലിയ രഹസ്യം.അതിനാല്‍ അമിത വണ്ണം ഒരു മോശമായി കാണാതെ കൂളായിരിക്കുക.അത് തന്നെയാണ് സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ഘടകം.
RELATED STORIES
കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് പ്രചരിപ്പിച്ചവര്ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥിനികള് മരിച്ച സംഭവം;...
13 Dec 2024 2:52 PM GMT