Fashion

ഫാഷന്‍ ലോകത്തും കൊവിഡ്

വായും മൂക്കും മൂടുന്ന മാസ്‌കുകളോടൊപ്പം കണ്ണൊഴികെ എല്ലാ ഭാഗങ്ങളും മൂടുന്ന വസ്ത്രങ്ങളും റാംപിലെത്തി.

ഫാഷന്‍ ലോകത്തും കൊവിഡ്
X

പാരീസ്:കൊവിഡിന്റെ വ്യാപനം മുതലെടുക്കാന്‍ ഫാഷന്‍ ലോകം. പാരീസ് ഫാഷന്‍ ഷോയിലെ മോഡലുകള്‍ അവതരിപ്പിച്ച വസ്ത്രങ്ങള്‍ക്ക് മാച്ചു ചെയ്യുന്ന ഫെയ്‌സ്മാസ്‌കുകളാണ്‌ ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്റ്. ഫ്രഞ്ച് ഡിസൈനര്‍ മറൈന്‍ സെറെയാണ് വസ്ത്രങ്ങള്‍ക്കു യോജിച്ച ഫെയ്‌സ് മാസ്‌കുമായി പാരീസ് ഫാഷന്‍ ഷോയില്‍ ആദ്യമെത്തിയത്. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ആശങ്കകള്‍ക്കിടയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മാസ്‌ക്കണിഞ്ഞ് സെറെയുടെ മോഡലുകള്‍ ക്യാറ്റ് വാക്ക് നടത്തിയത്.





വായും മൂക്കും മൂടുന്ന മാസ്‌കുകളോടൊപ്പം കണ്ണൊഴികെ എല്ലാ ഭാഗങ്ങളും മൂടുന്ന വസ്ത്രങ്ങളും റാംപിലെത്തി. കൊവിഡ് ഭീതി വിപണിയില്‍ നിലനില്‍ക്കുകയാണെങ്കില്‍ വ്‌സ്ത്രങ്ങള്‍ക്കൊപ്പം മാസ്‌കും നിര്‍ബന്ധ വസ്തുവായി മാറുമെന്നും ഇതും ഫാഷന്‍ ശ്രേണിയില്‍ ഉള്‍പ്പെടുത്തേണ്ടിവരുമെന്നുമാണ് ഫാഷന്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.




Next Story

RELATED STORIES

Share it