Shopping

വമ്പന്‍ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍

വമ്പന്‍ ഓഫറുകളുമായി ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍
X

ഷോപ്പിങ് പ്രേമികള്‍ കാത്തിരുന്ന ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ ആരംഭിച്ചിരിക്കുകയാണ്.ഇന്ന് മുതല്‍ ജൂലൈ 27 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക.രാജ്യത്തെ ജനപ്രിയ ഇകൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ഒന്നായ ഫ്‌ലിപ്കാര്‍ട്ട് ഓരോ സീസണിലും ഉല്‍പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്ന സെയിലുകള്‍ നടത്താറുണ്ട്.ഇത്തവണ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ സെയില്‍സുമായാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ വരവ്.

ഫ്‌ലിപ്കാര്‍ട്ട് സെയിലുകളില്‍ വച്ച് ഏറ്റവും മികച്ച സെയിലാണ് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍. ടിവി, സ്മാര്‍ട്ട്‌ഫോണ്‍, ഹെഡ്‌ഫോണ്‍, സ്പീക്കര്‍ തുടങ്ങി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വമ്പന്‍ ഓഫറുകളാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, എന്നീ സ്മാര്‍ട് ഫോണുകള്‍ക്കും ഓഫറുകള്‍ ലഭ്യമാകും.

ഫ്‌ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റ് ഉപഭോക്താക്കളെക്കാള്‍ വേഗത്തില്‍ ബിഗ് സേവിങ് ഡേയ്‌സ് സെയിലിന്റെ ഭാഗമാകാനാകും. കൂടാതെ ബാങ്ക് കാര്‍ഡുകള്‍, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്കും കിഴിവുകള്‍ ഉണ്ടാകും.ഇതിനു പിന്നാലെ കുറച്ചു സമയത്തേക്കുള്ള ആകര്‍ഷകമായ ഡീലുകളും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം. പക്ഷേ ഇത് എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല. ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍ പോലെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫര്‍ ഉണ്ടാകും. റൂട്ടറുകള്‍, മൗസ്, കീബോര്‍ഡുകള്‍ എന്നിവയ്ക്ക് 80 ശതമാനം വരെയും ടാബ്‌ലെറ്റുകള്‍ക്ക് 45 ശതമാനം വരെയും ഓഫറുകളാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ നല്‍കുക.

ഈ സെയിലിലൂടെ പുലര്‍ച്ചെ 12 മണി, രാവിലെ 8 മണി, വൈകുന്നേരം 4 മണി സമയങ്ങളില്‍ പുതിയ ഡീലുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ആക്‌സിസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളുമായി സഹകരിച്ച് അതത് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ആളുകള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും കമ്പനി നല്‍കുന്നുണ്ട്.

ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ ലഭിക്കുന്ന ഓഫറുകള്‍ എന്തെല്ലാമാണെന്ന് നോക്കാം

കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കിഴിവ്

ഫ്‌ലിപ്കാര്‍ട്ടിലൂടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേക ഓഫറുകളാണ് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ നല്‍കുന്നത്. ഓപ്പോ റെനോ 5 പ്രോ, മോട്ടോ ജി31, ഐഫോണ്‍ 11 എന്നിവയ്‌ക്കെല്ലാം ഓഫറുകള്‍ ലഭിക്കും.സെയില്‍ അടുത്തെത്തുന്നതോടെ കൂടുതല്‍ ഡീലുകള്‍ വെളിപ്പെടുത്തുമെന്നും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം അറിയിച്ചു.

ഇലക്ട്രോണിക് ഡിവൈസുകള്‍ക്ക് 80% വരെ കിഴിവ്

നിങ്ങള്‍ക്ക് മൗസ്, റൂട്ടറുകള്‍, കീബോര്‍ഡുകള്‍ എന്നിവയടക്കമുള്ള ഇലക്ട്രോണിക് ഡിവൈസ് വാങ്ങണമെങ്കില്‍ മികച്ച അവസരമാണ് ഫ്‌ലിപ്കാര്‍ട്ട് ഒരുക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫര്‍ ലഭിക്കും. ഇത് കൂടാതെ പാര്‍ട്ട്ണര്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് പ്രത്യേകം ഓഫറുകളും ലഭിക്കും.

ടിവികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 70% വരെ കിഴിവ്

നിങ്ങളുടെ വീട്ടിലേക്ക് ടിവികളും വീട്ടുപകരണങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ വഴി വാങ്ങിക്കൂ. 70 ശതമാനം വരെ കിഴിവാണ് ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്.

299 രൂപ മുതലുള്ള വിലയില്‍ നിങ്ങള്‍ക്ക് അടുക്കള ഉപകരണങ്ങള്‍ വാങ്ങാം. എയര്‍ കണ്ടീഷണറുകള്‍ 55% വരെ കിഴിവില്‍ ലഭ്യമാണ്. അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട്ട് ടിവികള്‍ 20,749 രൂപ മുതല്‍ ലഭ്യമാകും. ഫാനുകളും എയര്‍ കൂളറുകളും 999 രൂപ മുതലുള്ള വിലയില്‍ ലഭ്യമാകും.

ടാബ്‌ലെറ്റുകള്‍ക്ക് 45% വരെ കിഴിവ്

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ടാബ്‌ലെറ്റുകള്‍ 45 ശതമാനം വരെ കിഴിവില്‍ സ്വന്തമാക്കാം. ലെനോവോ, റിയല്‍മി, മോട്ടറോള,ആപ്പിള്‍, സാംസങ് തുടങ്ങിയ ബ്രാന്റുകളില്‍ നിന്നുള്ള ടാബ്‌ലെറ്റുകള്‍ സെയില്‍ സമയത്ത് ലഭിക്കും.

ലാപ്‌ടോപ്പുകള്‍ക്കും ഡെസ്‌ക്‌ടോപ്പുകള്‍ക്കും 40% വരെ കിഴിവ്

ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും ആകര്‍ഷകമായ ഓഫറുകളിലും ഡിസ്‌കൗണ്ടുകളിലും ലഭ്യമാണ്. 40% വരെ കിഴിവില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങാം. വില കുറഞ്ഞവ മുതല്‍ ഗെയിമിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വരെയുള്ള വിവിധ ലാപ്‌ടോപ്പുകളും ഡെസ്‌ക്ടോപ്പുകളും സെയിലിലൂടെ ലഭ്യമാകും.

പ്രിന്ററുകള്‍ക്ക് 70% വരെ കിഴിവ്

പ്രിന്ററുകള്‍ വീട്ടില്‍ തന്നെ ആവശ്യമുള്ള ധാരാളം ആളുകള്‍ ഉണ്ട്. എച്ച്പി, എപ്‌സണ്‍ മുതലായ ബ്രാന്റുകളില്‍ നിന്നുള്ള മികച്ച പ്രിന്ററുകള്‍ ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ 70% വരെ കിഴിവില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇത് മികച്ച ഡീലാണ്.

ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 45% വരെ കിഴിവ്

ഹെഡ്‌ഫോണുകള്‍ ഇന്ന് ഒഴിച്ചു കൂടാനാകാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണ്.യാത്രാ വോളകളിലെ വിരസത ഒഴിവാക്കാനും,ഡ്രൈവ് ചെയ്യുന്വോഴുമെല്ലാം ഹെഡ്‌ഫോണുകള്‍ ഒരു അവശ്യ വസ്തുവായി മാറിയിരിക്കുകയാണ്. ഇന്‍ഇയര്‍, ഓവര്‍ദിഇയര്‍,നെക്ബാന്‍ഡ് സ്‌റ്റൈല്‍ തുടങ്ങി പല വിധത്തിലുള്ള ഹെഡ്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ ഇത്തരം ഹെഡ്‌ഫോണുകള്‍ 45% വരെ കിഴിവില്‍ സ്വന്തമാക്കാം. നിങ്ങളുടെ വീട്ടിലേക്കായി വാങ്ങാവുന്ന മികച്ച സ്പീക്കറുകളും ഈ സെയിലിലൂടെ സമാന ഓഫറുകളില്‍ ലഭിക്കും.

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 65% വരെ കിഴിവ്

സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ബാന്‍ഡുകളും ഇന്ന് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന ഗാഡ്ജറ്റുകളാണ്. ആരോഗ്യവും ഫിറ്റനസുമായി ബന്ധപ്പെട്ട നിരവധി സ്മാര്‍ട്ട് വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭ്യവുമാണ്. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിലൂടെ സ്മാര്‍ട്ട് വാച്ചുകള്‍ നിങ്ങള്‍ക്ക് 65% വരെ കിഴിവില്‍ ലഭ്യമാകും. എസ്പിഒ2 മോണിറ്റര്‍, ഫിറ്റ്‌നസ് ട്രാക്കറുകള്‍, ഹാര്‍ട്ട്ബീറ്റ് മോണിറ്റര്‍, കോളിങ് ഫീച്ചര്‍ തുടങ്ങിയവയെല്ലാം ഈ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭ്യവുമാണ്.

Next Story

RELATED STORIES

Share it