Home

ചുമര്‍ വെട്ടിത്തിളങ്ങാന്‍!

ചുമര്‍ വെട്ടിത്തിളങ്ങാന്‍!
X

ത്രയൊക്കെ പെയിന്റ് ചെയ്ത് മനോഹരമാക്കി സൂക്ഷിച്ചാലും മാസങ്ങള്‍ കൊണ്ട് ചെളിയും പായലും നിറഞ്ഞ് ഭംഗിയില്ലാതായി പോകുന്ന ചുമരുകളാണ് എല്ലാവരുടേയും പ്രശ്‌നം.ഇക്കാരണത്താല്‍ തന്നെ വീടിന്റെ പകുതി ഭംഗി കുറയുന്ന അവസ്ഥയായിരിക്കും.

വീടുകള്‍ നല്ല ഭംഗിയില്‍ സൂക്ഷിച്ചാല്‍ തന്നെ ഒരു പോസിറ്റീവ് എനര്‍ജിയാണ് നമുക്ക് ലഭിക്കുന്നത്.ചുമരുകളുടെ വൃത്തി തന്നെയാണ് ഒരു വീടിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്നും പറയാം.എന്നാല്‍, കുട്ടികള്‍ ഉള്ള വീട്ടില്‍ പലപ്പോഴും ഇത്തരത്തില്‍ നല്ല രീതിയില്‍ ചുമരുകള്‍ കൊണ്ടുനടക്കുവാന്‍ സാധിച്ചെന്ന് വരികയില്ല. പക്ഷേ, നമ്മള്‍ കൃത്യമായ രീതിയില്‍ വൃത്തിയാക്കിയും പരിചരിച്ചും ചുമരുകളെ മനോഹരമാക്കി നിലനിര്‍ത്തുവാന്‍ സാധിക്കും. അത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.

വൃത്തിയാക്കാം

ഇടയ്ക്കിടയ്ക്ക് വീടിന് പെയ്ന്റ് അടിക്കുക എന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല. കാരണം, വളരെയധികം ചെലവേറിയ ഒന്നാണ് പെയ്ന്റിങ് എന്നത്. എന്നാല്‍, ചില വീടുകള്‍ പുതിയതായി പെയ്ന്റടിച്ചിട്ടും വേഗത്തില്‍ തന്നെ അഴുക്ക് പിടിച്ച് ഇരിക്കുന്നത് കാണാം.ഇത്തരത്തില്‍ ചുമരുകള്‍ വേഗത്തില്‍ അഴുക്ക് പിടിക്കാതിരിക്കുവാന്‍ നാം ചെയ്യേണ്ട എളുപ്പവഴികളില്‍ ഒന്നാണ് ആഴ്ച്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കി എടുക്കുക എന്നത്. ഇത്തരത്തില്‍ വൃത്തിയാക്കി എടുക്കുന്നതിലൂടെ തന്നെ ചുമരുകള്‍ മനോഹരമാക്കി നിലനിര്‍ത്തുവാന്‍ സാധിക്കും.


എല്ലായ്‌പ്പോഴും വൃത്തിയാക്കി എടുക്കുന്നതിന് മുന്‍പ് ചുമരുകളിലെ പൊടിയെല്ലാം തന്നെ വൃത്തിയാക്കി വയ്‌ക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച്, മാറാല പിടിച്ചിരിക്കുന്നതും അതുപോലെ, വാതില്‍ ജനാല എന്നിവിടങ്ങളിലെ പടിയെല്ലാം അഴ്ച്ചയില്‍ വൃത്തിയാക്കി എടുത്താല്‍ തന്നെ ചുമരുകള്‍ക്ക് പുതുപുത്തന്‍ ജീവന്‍ ലഭിക്കുന്നതാണ്.

കറനീക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചുമരുകളില്‍ കറപറ്റിയാല്‍ അത് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. എല്ലായ്‌പ്പോഴും കറകള്‍ നീക്കം ചെയ്യുവാന്‍ നല്ല വൃത്തിയുള്ള, പ്രത്യേകിച്ച് അലക്കിയിട്ട എന്തെങ്കിലും തുണി എടുക്കുന്നതാണ് നല്ലത്. ഇതിലേയ്ക്ക് മള്‍ട്ടിപര്‍പ്പസ് ക്ലീനിങ് ലോഷന്‍ കുറച്ച് ഒഴിച്ച്, കറ പറ്റിപിടിച്ചിരിക്കുന്നതിന്റെ ഒരു ചെറിയ ഭാഗത്ത് തുണികൊണ്ട് തുടച്ച് നോക്കുക.

കറപോകുന്നുണ്ട് എന്ന് ഉറപ്പായാല്‍ ഭാക്കി ഭാഗത്തും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ കറ കളയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണെന്നുവെച്ചാല്‍, ഒരിക്കലും ചുമരില്‍ നല്ലപോലെ ഉരച്ച് വൃത്തിയാക്കി എടുക്കരുത്. ഇത് ചുമരിനെ കൂടുതല്‍ പരിക്കേല്‍പ്പിക്കും. പതുക്കെ മാത്രം വൃത്തിയാക്കി എടുക്കാം.


തുണിക്കു പകരം സ്‌പോഞ്ച് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നല്ല സോഫ്റ്റായതിനാല്‍ തന്നെ ഇത് ചുമരുകളെ കേടുപാടുകള്‍ സംഭവിക്കാതെ സംരക്ഷിക്കുന്നതിനും അതുപോലെ, നല്ല വൃത്തിയില്‍ കറകള്‍ കളയുവാനും വൃത്തിയാക്കി എടുക്കുവാനും ഇത് സഹായിക്കും. ഇതില്‍, ലോഷന്‍ പുരട്ടി ചുമരുകള്‍ വൃത്തിയാക്കി എടുക്കാവുന്നതാണ്. വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചുമരുകളിലെ പൊടി മാത്രം കളയുവാനാണെങ്കില്‍ നല്ല വൃത്തിയുള്ള തുണിമാത്രം എടുക്കുക. ഇവ നനയ്ക്കാതെ പൊടിയെല്ലാം തട്ടി കളയുവാന്‍ സാധിക്കുന്നതാണ്. അല്ലെങ്കില്‍ ക്ലീനിങ് ബ്രഷ് ഉപയോഗിക്കാവുന്നതാണ്.

അതുപോലെ, നല്ലപോലെ അഴുക്ക് കളഞ്ഞ് വൃത്തിയാക്കി എടുക്കുവാന്‍ ബ്ലീച്ച് അടങ്ങിയ പ്രോഡക്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം പ്രോഡക്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ഉപയോഗിക്കുവാന്‍ ഒരിക്കലും മറക്കരുത്. കൂടാതെ, ജനാലയെല്ലാം തുറന്നിട്ടതിന് ശേഷം മാത്രം ഇത് ഉപയോഗിക്കുക.


സമയം കൊടുത്ത് ക്ലീന്‍ ആക്കി എടുക്കാം

ചുമരില്‍ എന്തെങ്കിലും ലോഷന്‍ പുരട്ടിയതിനുശേഷം കുറഞ്ഞത് 30 മിനിറ്റ് വയ്ക്കണം. അതിനുശേഷം മാത്രം നല്ല ബ്രഷ് ഉപയോഗിച്ച് ക്ലീന്‍ അക്കി എടുക്കുക. ചുമര്‍ ഇനി ടൈല്‍ ഇട്ടതാണെങ്കില്‍ ഇത് വൃത്തിയാക്കുവാനും വിടവിലെ അഴുക്കെല്ലാം കൃത്യമായ രീതിയില്‍ കളയുവാന്‍ ഏറ്റവുമധികം സഹായിക്കുന്നത് ടൂത്ത്ബ്രഷ് ആണ്. അതിനാല്‍ അത് ഉപയോഗിക്കാവുന്നതാണ്.




Next Story

RELATED STORIES

Share it