Health

സ്ലീപ് കോണ്‍ 2022 സംഘടിപ്പിച്ചു

കൂര്‍ക്കംവലി, സ്ലീപ് അപ്‌നിയ, ഉറക്കമില്ലായ്മ തുടങ്ങി ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ നൂതന ചികില്‍സാരീതികളും ഗവേഷണ ചര്‍ച്ചകളും ഉള്‍പ്പെട്ട സമ്മേളനം വിപിഎസ് ലേക്ഷോര്‍ ആശുപത്രി പള്‍മനോളജി വിഭാഗവും കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയും സംയുക്തമായാണ് സംഘടിപ്പിച്ചത്

സ്ലീപ് കോണ്‍ 2022 സംഘടിപ്പിച്ചു
X

കൊച്ചി: ഉറക്കം സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളിലെ നൂതന ചികില്‍സ രീതികള്‍ ചര്‍ച്ചചെയ്യാന്‍ ശ്വാസകോശ രോഗ വിദഗ്ധര്‍ക്കായി കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ കോംപ്രിഹെന്‍സീവ് സ്ലീപ് മെഡിസിന്‍ അപ്‌ഡേറ്റ് സെമിനാര്‍ 'സ്ലീപ് കോണ്‍ 2022' സംഘടിപ്പിച്ചു. കൂര്‍ക്കംവലി, സ്ലീപ് അപ്‌നിയ, ഉറക്കമില്ലായ്മ തുടങ്ങി ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ നൂതന ചികില്‍സാരീതികളും ഗവേഷണ ചര്‍ച്ചകളും ഉള്‍പ്പെട്ട സമ്മേളനം വിപിഎസ് ലേക്ഷോര്‍ ആശുപത്രി പള്‍മനോളജി വിഭാഗവും കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയും സംയുക്തമായാണ് സംഘടിപ്പിച്ചത്.

ആശുപത്രി സി ഇ ഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ എച്ച് രമേഷ്, ഡോ മോഹന്‍ മാത്യു, ഡോ ഹരിലക്ഷ്മണന്‍ പി, ഡോ മുജീബ് റഹ്മാന്‍ സംസാരിച്ചു.പ്രമുഖ പള്‍മണോളജിസ്റ്റുമാരായ പ്രഫ. ജെ സി സൂരി (ഫോര്‍ട്ടിസ്, ന്യൂ ഡല്‍ഹി), ഡോ സൗരഭ് മിത്തല്‍ (എഐഐഎംഎസ്, ഡല്‍ഹി), ഡോ സൗരിന്‍ ഭുനിയ (എഐഐഎംഎസ് ഭുവനേശ്വര്‍), ഡോ ആശാലത രാധാകൃഷ്ണന്‍ (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം), ഡോ സപ്‌ന ഈരാറ്റു ശ്രീധരന്‍ (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുവനന്തപുരം) തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

നാല് സെഷനുകളിലായി കേരളത്തില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി പ്രമുഖ ഡോക്ടര്‍മാര്‍ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മെഡിക്കല്‍ പ്രഫഷണല്‍സിനും വിദ്യാര്‍ഥികള്‍ക്കുമായി ഓണ്‍ലൈന്‍ സംപ്രേക്ഷണവും നടത്തി.

Next Story

RELATED STORIES

Share it