എസ്എംഎ രോഗികള്ക്ക് സ്പൈന് സര്ജറിയ്ക്ക് സര്ക്കാര് മേഖലയില് ആദ്യ സംവിധാനം
തിരുവനന്തപുരം: എസ്എംഎ ബാധിച്ച കുട്ടികള്ക്ക് സ്പൈന് സ്കോളിയോസിസ് സര്ജറിയ്ക്കായി സര്ക്കാര് മേഖലയില് ആദ്യമായി സംവിധാനം ഏര്പ്പെടുത്തി. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രി ഓര്ത്തോപീഡിക് വിഭാഗത്തില് ഇതിനായി പ്രത്യേക സംവിധാമൊരുക്കുന്നത്. ഓപറേഷന് ടേബിള് ഉള്പ്പെടെ സജ്ജമാക്കും. സ്വകാര്യാശുപത്രികളില് 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്ജറിയാണ് മെഡിക്കല് കോളേജില് സര്ക്കാര് പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുകയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല് കോളജില് എസ്എംഎ ബാധിച്ച കുട്ടികള്ക്കായി സ്പൈന് സ്കോളിയോസിസ് സര്ജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് പ്രത്യേക യോഗം ചേര്ന്നു. നട്ടെല്ലിന്റെ വളവ് സര്ജറിയിലൂടെ നേരെയാക്കുന്നതാണ് സ്പൈന് സ്കോളിയോസിസ് സര്ജറി. എട്ട് മുതല് 12 മണിക്കൂര് സമയമെടുക്കുന്ന സങ്കീര്ണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല് കോളേജില് നിലവില് 300 ഓളം സ്പൈന് സ്കോളിയോസിസ് സര്ജറികള് നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എന്എച്ച്എം വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം ഇതിനായി ലഭ്യമാക്കും.
എസ്എംഎ രോഗികളുടെ ചികില്സയ്ക്കായി സര്ക്കാര് മേഖലയില് ആദ്യമായി ഈ സര്ക്കാര് എസ്എംഎ ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില് ആരംഭിച്ചു. എസ്എടി ആശുപത്രിയെ കേന്ദ്ര ആരോഗ്യമന്ത്രാലയം അപൂര്വ രോഗങ്ങള്ക്ക് വേണ്ടിയുള്ള സെന്റര് ഓഫ് എക്സലന്സ് പട്ടികയില് അടുത്തിടെ ഉള്പ്പെടുത്തി. ഇതുകൂടാതെയാണ് എസ്എംഎ ബാധിച്ച കുട്ടികള്ക്ക് സ്പൈന് സ്കോളിയോസിസ് സര്ജറിയ്ക്ക് പുതിയ സംവിധാനം വരുന്നത്.
ആരോഗ്യവകുപ്പ് അഡീഷനല് ചീഫ് സെക്രട്ടറി, പ്രിന്സിപ്പല് സെക്രട്ടറി, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്, എന്എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്, മെഡിക്കല് കോളേജ് പ്രിന്സിപ്പല്, മെഡിക്കല് കോളേജ് സൂപ്രണ്ട്, എസ്എടി ആശുപത്രി സൂപ്രണ്ട്, ഓര്ത്തോപീഡിക്സ്, അനസ്തീഷ്യ വിഭാഗം ഡോക്ടര്മാര്, അപൂര്വ രോഗങ്ങളുടെ സ്റ്റേറ്റ് നോഡല് ഓഫിസര് എന്നിവര് യോഗത്തില് പങ്കെടുത്തു.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT