- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്‍മുന്‍പില്‍ ഒരു ജീവന്‍ പൊലിയാതിരിക്കാന്‍, അറിയണം ഈ കാര്യങ്ങള്‍
ഫസ്റ്റ് എയ്ഡ് അഥവ പ്രഥമ ശുശ്രൂഷ കൊണ്ട് എങ്ങനെയൊക്കെ ഒരു ജീവന്‍ രക്ഷിക്കാം.നമ്മുക്ക് ചുറ്റും ദിനം തോറും നിരവധി അത്യാഹിതങ്ങള്‍ സംഭവിക്കാറുണ്ട്. ഇതിനെയൊക്കെ കൃത്യമായി കാര്യക്ഷമതയോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഫസ്റ്റ് എയ്ഡ് അഥവ പ്രഥമ ശുശ്രൂഷ കൊണ്ട് എങ്ങനെയൊക്കെ ഒരു ജീവന്‍ രക്ഷിക്കാം.നമ്മുക്ക് ചുറ്റും ദിനം തോറും നിരവധി അത്യാഹിതങ്ങള്‍ സംഭവിക്കാറുണ്ട്. ഇതിനെയൊക്കെ കൃത്യമായി കാര്യക്ഷമതയോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.നോക്കി നില്‍ക്കെ ഒരു ജീവന്‍ പൊലിയുന്നത് കാണുന്നതിനുമപ്പുറം, ഒരു ജീവന്‍ എങ്കിലും നമ്മളാല്‍ രക്ഷിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കുക.
ഹൃദയാഘാതം അഥവ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളള്‍ എന്തൊക്കെ? ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്താണ്.
ഹൃദയാഘാതം ഉണ്ടാവാനുള്ള കാരണമായി കണ്ടുവരുന്നത് ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവഹാത്തില്‍ തടസം ഏര്‍പ്പെടുമ്പോഴാണ്. നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നതോ തീവ്രമായ വേദനയോ, അമിതജോലി ചെയ്യുമ്പോളോ, കയറ്റം കയറുമ്പോളോ ഉണ്ടാക്കുന്ന കിതപ്പ്, ബോധക്ഷയം, അമിതമായി വിയര്‍ക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
പലരിലും പല രീതിയിലാവും ഈ ലക്ഷണങ്ങള്‍ കണ്ടുവരിക. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രയില്‍ എത്തിക്കാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ സങ്കീര്‍ണ്ണതയില്‍ നിന്നും രോഗിയെ രക്ഷിക്കുന്നതിനും പെട്ടന്ന് തന്നെ സുഖം പ്രാപിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും.
സ്‌ട്രോക്ക് ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്താണ്. സ്‌ട്രോക്ക് ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടത്?
സ്‌ട്രോക്ക് അഥവ പക്ഷാഘാതം എന്നു പറയുന്നത് തലച്ചോറിനേല്‍ക്കുന്ന അറ്റാക്കാണ്. ശരീരത്തില്‍ ഒരു ഭാഗത്ത് ഉണ്ടാകുന്ന തളര്‍ച്ച, മുഖം ഒരു ഭാഗത്തെ കോടിപോവുക , സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ചികില്‍സ ഉറപ്പുവരുത്തുക. ഇത് പിന്നീട് ഉണ്ടാകാവുന്ന ശാരീരിക വൈകല്യങ്ങളില്‍ നിന്ന് രക്ഷിക്കും.
എന്താണ് അപസ്മാരം അഥവാ എപിലെപ്‌സി? അപസ്മാരം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
തലയ്‌ക്കേറ്റ പരിക്കുകള്‍, ബ്രെയിന്‍ ട്യൂമര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, പക്ഷാഘാതം, കടുത്ത പനി, ജന്മനായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന തകരാറുകള്‍ മൂലമാണ് അപസ്മാരം അഥവ ചുഴലി ഉണ്ടാവുന്നത്.
കൈകാലുകള്‍ അതിശക്തമായി വിറയ്ക്കുക, കണ്ണ് മുകളിലേക്ക് പോകുക, ബലം പിടിക്കുക, വായില്‍ നിന്ന് നുരയും പതയും വരിക എന്നിവയാണ് അപസ്മാര ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ വേണ്ട പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിക്കുക.
അപസ്മാരം കണ്ടാല്‍ പൊതുവെ കണ്ടുവരുന്ന ഒരു രീതി, ഇരുമ്പ് കയ്യില്‍ പിടിപ്പിക്കുക എന്നുള്ളതാണ്. ഇതിന് പ്രത്യേകിച്ച് ഫലമൊന്നുമില്ല, ബലം പിടിക്കുമ്പോള്‍ ഇത് രോഗിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കാന്‍ കാരണമാകും. രോഗിയെ ഒരു തുറസ്സായ സ്ഥലത്ത് ഒരു വശത്തേക്ക് ചരിച്ച് കിടത്താന്‍ ശ്രദ്ധിക്കുക. നുരയും പതയും വരാനും അതുപോലെ തന്നെ ഛര്‍ദ്ദിക്കാനും സാധ്യത ഏറെയാണ്, ഇത് തരിപ്പില്‍ കയറുകയോ ശ്വാസകോശത്തിലേക്കോ എത്താതിരിക്കാന്‍ ചരിച്ച് കിടത്തുന്നത് സഹായകമാകും.
കുട്ടികള്‍ വായിലോ മുക്കിലോ വസ്തുക്കള്‍ ഇട്ടാല്‍ ഉടനടി ചെയ്യേണ്ടതെന്തൊക്കെ?
കൊച്ച് കുട്ടികള്‍ ആകുമ്പോള്‍ ചെറിയ മുത്ത്, ബട്ടണ്‍, നാണയം പോലുള്ള സാധനങ്ങള്‍ മുക്കിലും വായിലും ഇടുന്ന പ്രവണത സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. പെട്ടന്ന് കുട്ടികളില്‍ കണ്ടുവരുന്ന ശ്വാസ തടസ്സം, ചുമ, ഛര്‍ദ്ദി, വായില്‍ നിന്ന് അമിതമായി ഉമിനീര്‍ ഒലിക്കുക, ഓക്കാനം എന്നിവ പോലുള്ള ലക്ഷങ്ങള്‍ കണ്ടാല്‍ മാതാപിതാക്കള്‍ പരിഭ്രാന്തരാകാതെ എത്രയും വേഗം പ്രഥമ ശുശ്രൂഷ നല്‍കാന്‍ ശ്രദ്ധിക്കുക.
ചെറിയ കുട്ടികളെ കമിഴ്ത്തി കിടത്തി പുറത്ത് ശക്തിയായി തല്ലുക. തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്ത് വരുന്നതുവരെ ഇത് തുടരുക. തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്ത് കാണാന്‍ സാധിക്കുന്നതാണെങ്കില്‍ കൈവിരലുകള്‍ കൊണ്ട് അവയെ പുറത്തെടുക്കാവുന്നതാണ്.
പൊള്ളലേറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
ശരീരത്തില്‍ പൊള്ളലേറ്റാല്‍ അതിന്റെ തോത് അനുസരിച്ച് ചികിത്സ ഉറപ്പാക്കുക.പൊള്ളലേറ്റ ഭാഗത്ത് ഒരു കാരണവശാലും എണ്ണയോ മറ്റും പുരട്ടാതിരിക്കുക. പൊള്ളല്‍ ഏറ്റാല്‍ പെയിസ്റ്റ് തേയ്ക്കുന്ന പ്രവണത കണ്ടുവരുന്ന ഒന്നാണ്, അത് ഒഴിവാക്കുക. തൊലിയോട് തുണി ഉരുകിപിടിച്ചിട്ടുണ്ടെങ്കില്‍ അത് അടര്‍ത്തുവാനും ശ്രമിക്കരുത്.
ചെറിയ പൊള്ളലാണ് എങ്കില്‍ പൊള്ളലിനുള്ള ക്രീമോ ലോഷനോ പുരട്ടിയാല്‍ മതിയാകും, അമിതമായി പൊള്ളല്‍ ഏറ്റിട്ടുണ്ട് എങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ ചികിത്സ ഉറപ്പാക്കുക.
പാമ്പ് കടിയേറ്റാല്‍ എങ്ങനെ തിരിച്ചറിയാം, ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
പാമ്പ് കടിയേറ്റാല്‍ മുറിപാടിന് ചുറ്റും നീര്‍വീക്കമോ കരിവാളിപ്പോ കാണപ്പെടാം. വിഷപാമ്പുകള്‍ കടിച്ചാല്‍ സാധാരണ ഗതിയില്‍ പല്ലുകളുടെ പാടുകള്‍ കാണപ്പെടാറുണ്ട്.
പാമ്പ് കടിച്ചതാണെന്ന് മനസിലായാല്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. നീര്‍വീക്ക സാധ്യത ഉള്ളതിനാല്‍ മോതിരം, പാദസരം, വള തുടങ്ങിയ ആഭരണങ്ങള്‍ അഴിച്ചു മാറ്റുക. കയറോ തുണിയോ ഉപയോഗിച്ച് കടിയേറ്റ ഭാഗത്ത് ഒരിക്കലും വരിഞ്ഞ് കെട്ടാതിരിക്കുക. അതവ കെട്ടിയിട്ടുണ്ടെങ്കില്‍ ഇടയ്ക്ക് അഴിക്കാതിരിക്കാന്‍ ശ്രമിക്കുക. വിഷം വലിച്ചെടുക്കാനായി കത്തി ഉപയോഗിച്ച് മുറിവിവേല്‍പ്പിക്കുകയോ മറ്റും ചെയ്യാതിരിക്കുക. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പാമ്പ് കടിയേറ്റയാളെ ആശ്വസിപ്പിക്കുക എന്നത്, ഇത് രക്ത സമ്മര്‍ദം കൂട്ടുന്നത് തടയും . പേടിയോ ഭയമോ ഉണ്ടായാല്‍ ഹര്‍ട്ട് റേറ്റും, ബി.പി യും കൂടുകയും ഇത് വിഷം അതിവേഗം ശരീരത്തില്‍ വ്യാപിക്കുവാനും കാരണമാകും.സ്വയം ചികിത്സയ്ക്കു മുതിരാതെ ഉടന്‍ തന്നെ കടിയേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുക.
ആക്‌സിഡന്റ് സംഭവിച്ചാല്‍ ചെയ്യേണ്ടതെന്തൊക്കെ?
നമ്മുടെ കണ്‍മുന്‍പില്‍ ഒരു ആക്‌സിഡന്റ് കണ്ടാല്‍ പകച്ചു നില്‍ക്കാതെ ആ ജീവന്‍ രക്ഷക്കാന്‍ ശ്രമിക്കുക. അപകടത്തില്‍പ്പെട്ട വ്യക്തിക്ക് എത്രയും പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭ്യമാക്കാന്‍ ശ്രദ്ധിക്കുക. പോലീസ്, ആംബുലന്‍സ് എന്നിവയുടെ സഹായം തേടുക. അപകടത്തില്‍പ്പെട്ട വ്യക്തിയെ അതീവ സൂക്ഷമതയോടു കൂടി വേണം വാഹനത്തില്‍ കയറ്റുവാന്‍.
വിവരങ്ങള്‍ക്ക് കടപ്പാട്;
ഡോ. ജോണ്‍സണ്‍ .കെ വര്‍ഗ്ഗീസ്
ലീഡ് കണ്‍സള്‍ട്ടന്റ് , എമര്‍ജന്‍സി മെഡിസിന്‍
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി
RELATED STORIES
കെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്ക്കാരില് പ്രതീക്ഷയര്പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര് ഗവ. ഐടിഐയില് എസ്എഫ്ഐ-കെഎസ്യു സംഘര്ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില് ഇസ്രായേല് കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള് താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള് തരാത്തതില് പരാതി ഇല്ല: ചാണ്ടി ഉമ്മന്...
11 Dec 2024 8:15 AM GMT