- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പോഷണത്തിന് ആയുര്‍വേദം'; നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ രണ്ടിന് രാവിലെ 9.30 മണിക്ക് ഓണ്‍ലൈനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്‍പശാലയുടെയും കുട്ടികള്‍ക്കുള്ള സമഗ്ര കൊവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. 'പോഷണത്തിന് ആയുര്‍വേദം' എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നല്ല രീതിയില്‍ ഭക്ഷണം കഴിക്കുന്നവരില്‍ പോലും പോഷണക്കുറവ് കാണുന്നുണ്ട്. പോഷണം സംബന്ധിച്ച കൃത്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ പന്ത്രണ്ടില്‍ താഴ്ന്നാല്‍ ആരോഗ്യകരമായ ജീവിതം പ്രയാസമാണ്. കുട്ടികള്‍ക്കുണ്ടാവുന്ന വിളര്‍ച്ചാരോഗം കാരണം രോഗപ്രതിരോധശേഷി, ആരോഗ്യം, ശരീരഭാരം, ബുദ്ധി, ഓര്‍മശക്തി, ഇവ കുറഞ്ഞുപോവുമെന്നതിനാല്‍ ഈ കൊവിഡ് കാലത്ത് പോഷണത്തിന് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ആഹാരത്തില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യം നല്‍കണം.
ശരിയായ പോഷണമുള്ളവര്‍ക്ക് മാത്രമേ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷിയും ഗുണകരമായി നിലനില്‍ക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മെച്ചപ്പെട്ട ആരോഗ്യമുണ്ടാവാന്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഒപ്പം കൃത്യനിഷ്ഠയോടുകൂടിയുള്ള ദിനചര്യകള്‍ ശീലിക്കുകയും വേണം. ആയുര്‍വേദ രീതി അനുസരിച്ചുള്ള ഭക്ഷണരീതികള്‍ പരിചയപ്പെടുന്നതിനും അവ പൊതു ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് ആയുഷ് വകുപ്പ് വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുര്‍വേദ ദിനത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്.
RELATED STORIES
ലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില് ഇനി സര്വേ പാടില്ല; പുതിയ അന്യായങ്ങള് രജിസ്റ്റര്...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില് വാഹനാപകടം; പിഞ്ചുകുഞ്ഞുള്പ്പെടെ മൂന്നു മലയാളികള്...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്ട്ട്: പരാതിയില് താല്പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMT