സ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക് കൂട്ടുകെട്ട്
പദ്ധതിക്ക് തുടക്കമാകുമ്പോൾ ഈ നെറ്റ്‌വർക്കിൽ ചേരുന്ന ആശുപത്രികളുടെ കേന്ദ്രമായി കോഴിക്കോട് ആസ്റ്റർ മിംസ് പ്രവർത്തിക്കും. സ്ട്രോക്ക് ലക്ഷണങ്ങളുള്ള രോഗികൾക്ക് ഈ നെറ്റ്‌വർക്കിലുള്ള ഏത് ആശുപത്രിയിലും അടിയന്തര ചികിത്സ തേടാം.
കോഴിക്കോട്: സംസ്ഥാനത്ത് മസ്തിഷ്കാഘാതം ബാധിച്ച രോഗികൾക്ക് മെച്ചപ്പെട്ട ചികിൽസയും ശരിയായ പരിചരണവും ഉറപ്പാക്കുന്നതിനായി മെഡ്ട്രോണിക്കുമായി കൈകോർത്ത് ആസ്റ്റർ മിംസ്. ഈ സഹകരണത്തിന്റെ ഭാഗമായി ആദ്യം കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളെ കൂടി ഉൾപ്പെടുത്തി ആസ്റ്റർ മിംസ് ഒരു നെറ്റ്‌വർക്ക് രൂപീകരിക്കും. സ്ട്രോക്ക് രോഗികളെ പരിചരിക്കുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ഫോണിലൂടെ ഡോക്ടർമാരെ ബന്ധപ്പെടാനുള്ള സൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടങ്ങളിൽ ഒരുക്കും. ഇതിനാവശ്യമായ ഉപകരണങ്ങളും പരിശീലനവും അതാത് ആശുപത്രികളിലെ ജീവനക്കാർക്ക് മെഡ്‌ട്രോണിക്ക് നൽകും.
പദ്ധതിക്ക് തുടക്കമാകുമ്പോൾ ഈ നെറ്റ്‌വർക്കിൽ ചേരുന്ന ആശുപത്രികളുടെ കേന്ദ്രമായി കോഴിക്കോട് ആസ്റ്റർ മിംസ് പ്രവർത്തിക്കും. സ്ട്രോക്ക് ലക്ഷണങ്ങളുള്ള രോഗികൾക്ക് ഈ നെറ്റ്‌വർക്കിലുള്ള ഏത് ആശുപത്രിയിലും അടിയന്തര ചികിത്സ തേടാം. സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ അവിടെ നടത്തിയ ശേഷം അതിന്റെ ഫലം ആസ്റ്റർ മിംസിലെ വിദഗ്ദ്ധ ടീമിന് അയച്ചുകൊടുക്കും. തുടർചികിൽസയും പരിചരണവും മരുന്നുകളും എങ്ങനെ വേണമെന്ന് ഒരു വിദഗ്ധ സമിതി തീരുമാനിക്കും. രോഗികളുമായി ഫോണിലൂടെയും ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കും. വിദഗ്ദ്ധ ന്യുറോ സർജന്മാരുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും. അയർലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌ട്രോണിക്ക് കമ്പനിയുടെ ഇന്ത്യൻ വിഭാഗമാണ് ആസ്റ്റർ മിംസുമായി സഹകരിക്കുന്നത്.
തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മസ്തിഷ്കാഘാതം. ഇന്ത്യയിൽ ഓരോ വർഷവും 11.8 ലക്ഷം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഇതിൽ 80% വരെ രോഗികൾക്കും തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതാണ് സ്ട്രോക്കിനു കാരണമാകുന്നത്. ലക്ഷണങ്ങൾ തുടങ്ങി 24 മണിക്കൂറിനുള്ളിൽ ഈ രക്തക്കട്ട നീക്കം ചെയ്തില്ലങ്കിൽ അപകടമാണ്. പക്ഷെ, മസ്തിഷ്കാഘാതം ചികിൽസിക്കാൻ സൗകര്യങ്ങളുള്ള ആശുപത്രികൾ കുറവായതിനാൽ പലർക്കും സമയത്തിന് ചികിത്സ കിട്ടാറില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് മെഡ്‌ട്രോണിക്കുമായി സഹകരിച്ച് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ആസ്റ്റർ മിംസിലെ ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ജേക്കബ് പി. ആലപ്പാട്ട് പറഞ്ഞു. സൗകര്യം സംസ്ഥാനത്തെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED STORIES
കണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMT