നോമ്പ് തുറക്കാന് സ്വാദൂറും ചെമ്മീന് സമോസ

പുണ്യ റമദാന് മാസമാണ് ഇത്.ആരോഗ്യകരമായ ജീവിതത്തിന് ഒരു തുടക്കം കുറിക്കല് കൂടിയാണ് റമദാന് എന്ന് പറയുന്നത്.പകല് സമയം മുഴുവന് ഉപവാസം അനുഷ്ഠിക്കുന്ന ഈ ദിനങ്ങളില് നോമ്പ് തുറക്കാനായി സ്വാദിഷ്ഠമായ വിഭവം തയ്യാറാക്കിയാലോ.സ്വാദിഷ്ഠവും ഒപ്പം ശരീരത്തിന് ഗുണകരവുമായ വിഭവമാണ് ചെമ്മീന് സമോസ
ചേരുവകള്
ചെമ്മീന് :25 എണ്ണം(വലുത്)
പച്ചമുളക് പൊടിയായി അരിഞ്ഞത് : 10 എണ്ണം
സവാള വലുത് : മൂന്നെണ്ണം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് : അര കപ്പ്
മല്ലിപ്പൊടി : 1 ടീസ്പൂണ്
കുരുമുളക് ചതച്ചത് : 10 എണ്ണം
പെരുംജീരകം : 1 ടീസ്പൂണ്
മഞ്ഞള്പ്പൊടി : കാല് ടീസ്പൂണ്
മല്ലിയില നുറുക്കിയത് :ഒരു പിടി
മൈദ : കാല് കിലോ
ഉപ്പ് :ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
ചെമ്മീന് കഴുകി ഉപ്പും മഞ്ഞള്പ്പൊടിയും ചേര്ത്ത് നന്നായി വേവിച്ചുവെക്കുക. സവാള പൊടിയായി അരിഞ്ഞ് പച്ചമുളകും ചേര്ത്ത് എണ്ണയില് നന്നായി വഴറ്റിയതിനുശേഷം,മറ്റുള്ള ചേരുവകളും ചേര്ത്ത് വീണ്ടും നന്നായി വഴറ്റുക. ഇതില് വേവിച്ചുവെച്ചിരിക്കുന്ന ചെമ്മീനും ചേര്ത്ത് യോജിപ്പിച്ച് വാങ്ങി വയ്ക്കുക.
അതിനുശേഷം വെള്ളം തിളപ്പിച്ച് മൈദയും ഉപ്പും ചേര്ത്ത് ചപ്പാത്തി പരുവത്തില് കുഴച്ചെടുക്കുക. ചെറുനാരങ്ങാവലുപ്പത്തില് മാവെടുത്ത് നേര്മയായി പരത്തിയെടുത്ത് അതിന്റെ നടുവില് ഒരു സ്പൂണ് ചെമ്മീന്കൂട്ട് വെച്ച് ഫില്ല് ചെയ്ത് രണ്ടറ്റവും ഒന്നിച്ചാക്കി വെള്ളം ചേര്ത്ത് ഒട്ടിക്കുക.ശേഷം വെളിച്ചെണ്ണയില് വറുത്തെടുക്കുക.സ്വാദൂറും ചെമ്മീന് സമോസ റെഡി.
RELATED STORIES
ക്രിസ്ത്യന് തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMTഗ്യാന്വാപി മസ്ജിദ് സര്വേ റിപോര്ട്ട് സമര്പ്പിക്കാന് രണ്ട് ദിവസത്തെ ...
17 May 2022 9:09 AM GMT