ഈ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ആയുര്‍വേദിക് ഐസ്‌ക്രീം കിട്ടും

എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവ അടങ്ങിയ ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുന്നത്.

ഈ ഇന്ത്യന്‍ റസ്റ്റോറന്റില്‍ ആയുര്‍വേദിക് ഐസ്‌ക്രീം കിട്ടും

ഐസ്‌ക്രീമുകള്‍ ഇഷ്ടപ്പെടാത്തവരില്ല. വനിലയും സ്‌ട്രോബെറിയും ചോക്ലേറ്റും തുടങ്ങി വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകള്‍ നമ്മള്‍ രുചിച്ചിട്ടുണ്ടാവും. എന്നാല്‍, ന്യൂയോര്‍ക്കിലെ ഈ പ്രശസ്ത ഇന്ത്യന്‍ റസ്റ്റോറന്റില്‍ കിട്ടുന്ന ഐസ്‌ക്രീം തികച്ചും വ്യത്യസ്തമാണ്. ആയുര്‍വേദ ഐസ്‌ക്രീമാണ് പോണ്ടിച്ചേരി എന്ന പേരിലുള്ള റസ്റ്റോറന്റില്‍ ലഭിക്കുന്നത്.എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവ അടങ്ങിയ ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുന്നത്. ഇവ അടക്കം ചെയ്യുന്നതാവട്ടെ ഭക്ഷ്യയോഗ്യമായ പുഷ്പങ്ങള്‍, പോപ്പിക്കുരു, ഉണക്കിയ കുരുമുളക് തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന കോണുകളിലും. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോര്‍ക്കുകാര്‍ക്കിടയില്‍ പുതിയ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം.

മത്തങ്ങക്കുരുവിലും എള്ളിലും ഉരുട്ടിയെടുത്ത പപ്പായ ഓറഞ്ച് ഐസ്‌ക്രീം, പൊടിച്ച പിസ്തയില്‍ ഉരുട്ടിയെടുത്ത മുരിങ്ങാ മിന്റ് അവൊക്കോഡോ ഐസ്‌ക്രീം, ചോക്കലേറ്റ് ചില്ലി കുക്കി, മഞ്ഞള്‍ ഐസ്‌ക്രീം എന്നിവയാണ് ഏറ്റവും ജനപ്രിയമായവ. മഞ്ഞള്‍പ്പൊടി, മുളകു പൊടി, ചെമ്പരത്തി, റോസ് തുടങ്ങിയ പുഷ്പങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയും കോണുകള്‍ നിര്‍മിക്കുന്നു.

ഒന്നിലധികം ഫ്‌ളേവറുകള്‍ ഒരുമിച്ച് ചേര്‍ത്തുള്ള ഐസ്‌ക്രീമുകളും ലഭ്യമാണ്. ഫ്‌ളേവര്‍ ഏതായാലും രുചിയുടെ കാര്യത്തില്‍ ആരുടെയും നാവില്‍ വെള്ളമൂറിക്കുന്നതാണ് ഇവയെന്ന് അനുഭവസ്ഥര്‍ പറയുന്നു. അനിത ജെയ്‌സിന്‍ഗാനി, അജ്‌ന ജായ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പോണ്ടിച്ചേരി റസ്‌റ്റോറന്റില്‍ ഇന്ത്യന്‍ രുചികളെ അടിസ്ഥാനമാക്കിയുള്ള മറ്റ് നിരവധി വ്യത്യസ്ത ഡിഷുകളും ലഭ്യമാണ്.

MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top