Food

കൊതിയൂറും കിളിക്കൂട്

കൊതിയൂറും കിളിക്കൂട്
X

കിളിക്കൂട് കണ്ടാല്‍ കൊതി വരുമോ എന്നാലോചിച്ച് ആരും തല പുകയ്‌ക്കേണ്ട.ഇത് യഥാര്‍ത്ഥത്തിലുള്ള കിളിക്കൂട് അല്ല,കണ്ടാല്‍ കിളിക്കൂട് പോലെയിരിക്കുന്ന ഒരു അറേബ്യന്‍ മധുരമാണ് ബേര്‍ഡ്‌സ് നെസ്റ്റ് ബക്ലാവ.കാഴ്ചയില്‍ കിളിക്കൂട് പോലെയിരിക്കുന്നതിനാലാണ് ഈ വിഭവത്തിന് 'ബേര്‍ഡ്‌സ് നെസ്റ്റ്' എന്ന പേര് വന്നത്

കുറഞ്ഞ ചേരുവകള്‍ മാത്രം ഉപയോഗിച്ച് ഈ അടിപൊളി മധുര കിളിക്കൂട് വീട്ടില്‍ നമുക്ക് എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കും. കടകളില്‍ ലഭ്യമാകുന്ന കതൈഫി മാവാണ് ഈ സ്വീറ്റ് തയ്യാറാകാന്‍ ഉപയോഗിക്കുന്നത്.

ചേരുവകള്‍

കതൈഫി ഡോ -500 ഗ്രാം

വെണ്ണ/ബട്ടര്‍ -200 ഗ്രാം

പിസ്ത/ഈത്തപ്പഴം -ആവശ്യത്തിന്

പഞ്ചസാര സിറപ്പ് തയാറാകാന്‍

പഞ്ചസാര -2 കപ്പ്

വെള്ളം -1 കപ്പ്

ചെറുനാരങ്ങാ നീര് -1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കതൈഫി മാവും ബട്ടറും രണ്ടു മണിക്കൂര്‍ മുമ്പ് ഫ്രീസറില്‍ നിന്നും പുറത്തെടുത്ത് വയ്ക്കണം.ബട്ടര്‍ നന്നായിട്ട് ഉരുക്കി എടുക്കുക.മാവ് മുറിക്കാതെ നീളത്തില്‍ അധികം കട്ടിയില്ലാതെ എടുക്കുക. അതില്‍ ബട്ടര്‍ തേച്ച് ഒരറ്റത്ത് നിന്നും ടൈറ്റ് ആയി ഒരു ചെറിയ കിളിക്കൂടിന്റെ ആകൃതിയില്‍ റോള്‍ ചെയ്യുക.ഇത് പോലെ ബാക്കി ഉള്ള മാവുകൊണ്ടും റോള്‍ ചെയ്‌തെടുക്കുക. ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി തയാറാക്കിയ റോളുകള്‍ നിരത്തി വച്ച് ബാക്കിവരുന്ന ബട്ടര്‍ മുകളില്‍ ഒഴിക്കുക. അവ്‌നില്‍ 150 ഡിഗ്രിയില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക. ഈ സമയം പഞ്ചസാരയും വെള്ളവും പാത്രത്തില്‍ ചൂടാക്കുക. പഞ്ചസാര മെല്‍റ്റ് ആയാല്‍ ചെറുനാരങ്ങാ നീര് ചേര്‍ത്തിട്ട് 2 മിനിറ്റ് തിളപ്പിക്കുക. ബേക്ക് ചെയ്തു കഴിഞ്ഞ് ചൂടുള്ള റോളുകള്‍ക്കു മുകളില്‍ പെട്ടെന്ന് തന്നെ ഈ സിറപ്പ് ഒഴിച്ചുകൊടുക്കണം. എന്നിട്ട് അതിന്റെ നടുവില്‍ പിസ്തയോ അല്ലെങ്കില്‍ ഈത്തപ്പഴമോ സ്റ്റഫ് ചെയ്ത് ഒന്ന് അമര്‍ത്തി കൊടുക്കുക. അറേബ്യന്‍ സ്വീറ്റ് ബേര്‍ഡ്‌സ് നെസ്റ്റ് ബക്ലാവ റെഡി.വ്യത്യസ്തമായ ഈ കിടിലന്‍ സ്വീറ്റ് വീട്ടില്‍ പാര്‍ട്ടിയൊക്കെ ഉണ്ടാകുമ്പോള്‍ തയാറാക്കി നോക്കൂ.


Next Story

RELATED STORIES

Share it