കാരറ്റ് കൊണ്ട് കിടിലന്‍ വെറൈറ്റി വിഭവങ്ങള്‍

കാരറ്റ് കൊണ്ടുണ്ടാക്കാവുന്ന ചില കിടിലന്‍ വിഭവങ്ങള്‍ പരീക്ഷിച്ച് നോക്കാം

കാരറ്റ് കൊണ്ട് കിടിലന്‍ വെറൈറ്റി വിഭവങ്ങള്‍

കാരറ്റ് റവ കേസരി

ചേരുവകൾ

1. കാരറ്റ് ഗ്രേറ്റ് ചെയ്തത് - 2 എണ്ണം

2. റവ - ഒരു കപ്പ്

3. പഞ്ചസാര - രണ്ട് കപ്പ്

4. പാല്‍ - രണ്ട് കപ്പ്

5. നെയ്യ് - 100 ഗ്രാം

6. അണ്ടിപ്പരിപ്പ് - ആവശ്യത്തിന്

7. ഏലക്കാപ്പൊടി - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ നെയ്യ് ചൂടാക്കി റവ അതിലിട്ട് വറുത്തു മാറ്റുക.അതേ പാനിൽ നെയ്യ് ഒഴിച്ച് കാരറ്റ്, പഞ്ചസാര എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് പാൽ ഒഴിച്ചു തിളപ്പിക്കുക. ഇനി ഇതിലേക്ക് ഏലക്കാപ്പൊടിയും, റവയും കൂടെ ഇട്ടു നന്നായി തിളപ്പിക്കുക. പാനിൽ നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോൾ ഒരു നെയ്യ് തടവിയ പാത്രത്തിൽ ആക്കി പരത്തി വക്കുക. അണ്ടിപ്പരിപ്പ് വെച്ച് അലങ്കരിക്കുക. നന്നായി തണുത്തതിനുശേഷം ഇഷ്‌ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.

കാരറ്റ് - ബദാം ഖീർ

ചേരുവകൾ

1. കാരറ്റ് ഗ്രേറ്റ്‌ ചെയ്തത് - 2 കപ്പ്‌

2. പാൽ - 2 കപ്പ്‌

3. പഞ്ചസാര -1 കപ്പ്‌

4. മിൽക്ക് മെയ്ഡ് - അര കപ്പ്‌

5. ബദാം കുതിർത്ത് പേസ്റ്റ് ആക്കിയത് - അര കപ്പ്‌

6. ഏലക്കാപ്പൊടി, നട്സ്, കിസ്മിസ് - ആവശ്യത്തിന്

7. നെയ്യ്‌ - 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

കാരറ്റ് കുറച്ച് പാൽ ചേർത്ത് വേവിച്ച് അരച്ചെടുക്കുക. ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് നെയ്യൊഴിച്ച് നട്സ്, കിസ്മിസ് എന്നിവ വറുത്തു കോരുക. അതെ നെയ്യിലേക്ക് അരച്ച കാരറ്റ് ചേർത്ത് വഴറ്റി അതിലേക്ക് ബാക്കിയുള്ള പാൽ ഒഴിച്ച് തിളക്കുമ്പോൾ പഞ്ചസാര ചേർത്തിളക്കി, ശേഷം ബദാം പേസ്റ്റ് ചേർക്കുക. ഒന്ന് കുറുകി വരുമ്പോൾ മിൽക്ക് മെയ്ഡും ഏലക്കാപ്പൊടിയും ചേർത്ത് തീ ഓഫ്‌ ചെയ്യുക. വറുത്തു മാറ്റി വെച്ചിരിക്കുന്ന നട്സ്, കിസ്മിസ് എന്നിവ ചേർത്ത് ചൂടോടെ വിളമ്പാം.

RELATED STORIES

Share it
Top