Latest News

സുബൈര്‍ വധം: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ട്

സുബൈര്‍ വധം: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ട്
X

പാലക്കാട്: പാലക്കാട്ടെ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് റിപോര്‍ട്ട്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന കാര്യത്തില്‍ വ്യക്തതയില്ല. പാലക്കാട് സംഘര്‍ഷാവസ്ഥയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നത്.

ഒരുവര്‍ഷം മുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ എരട്ടക്കുളം തിരിവില്‍ വച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സുദര്‍ശന്‍, ശ്രീജിത്, ജിനീഷ് ഷൈജു എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ആറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരെ അതിനുശേഷം കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it