Latest News

സീരി എയില്‍ ഇന്ററിന് സമനില പൂട്ട്; ഇബ്രായ്ക്ക് മിലാനില്‍ ആദ്യ ഗോള്‍

സീരി എയില്‍ ഇന്ററിന് സമനില പൂട്ട്; ഇബ്രായ്ക്ക് മിലാനില്‍ ആദ്യ ഗോള്‍
X

റോം: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്റര്‍മിലാനെ തളച്ച് അറ്റ്‌ലാന്റാ. 1-1നാണ് അഞ്ചാം സ്ഥാനക്കാര്‍ ഇന്ററിനെ പൂട്ടിയത്. നാലാം മിനിറ്റില്‍ അര്‍ജന്റീനന്‍ താരം മാര്‍ട്ടിന്‍സിലൂടെ ഇന്ററാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോസെന്‍സിലൂടെ അറ്റ്‌ലാന്റ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ലാസിയോയെ 1-0ത്തിന് നപ്പോളി തോല്‍പ്പിച്ചു. ലാസിയോ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. നപ്പോളി 10ാം സ്ഥാനത്തും. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനക്കാരായ കാഗലിരിയെ എസി മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. കോണ്‍സിക്കോ, ഇബ്രാഹിമോവിക്ക് എന്നിവരാണ് മിലാനായി സ്‌കോര്‍ ചെയ്തത്. പുത്തന്‍ സൈനിങായ ഇബ്രായുടെ മിലാനായുള്ള ആദ്യ ഗോളാണിത്.

Next Story

RELATED STORIES

Share it