Latest News

സീന അലി: ന്യൂസിലാന്റിലെ ഹിജാബ് ധരിച്ച ആദ്യ പോലിസ് ഓഫിസര്‍

ജോലി ചെയ്യുമ്പോള്‍ തന്റെ വിശ്വാസത്തെ ബഹുമാനിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അലി ന്യൂസിലാന്റ് ഹെറാള്‍ഡിനോട് പറഞ്ഞു.

സീന അലി: ന്യൂസിലാന്റിലെ ഹിജാബ് ധരിച്ച ആദ്യ പോലിസ് ഓഫിസര്‍
X

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ വനിതാ പോലിസ് ഓഫിസറുടെ യുണിഫോമില്‍ ഹിജാബ് സ്ഥാനം പിടിച്ചു. സീന അലി എന്ന 30കാരി പോലീസ് ഉദ്യോഗസ്ഥയായതോടെയാണ് അവര്‍ ധരിക്കുന്ന ഹിജാബും യുണിഫോമിന്റെ ഭാഗമായത്. ഇതോടെ ന്യൂസിലാന്റില്‍ യൂണിഫോമിന്റെ ഭാഗമായി പോലീസ് നല്‍കിയ ഹിജാബ് ധരിച്ച ആദ്യ വ്യക്തിയായി അവര്‍ മാറി.

ജോലി ചെയ്യുമ്പോള്‍ തന്റെ വിശ്വാസത്തെ ബഹുമാനിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അലി ന്യൂസിലാന്റ് ഹെറാള്‍ഡിനോട് പറഞ്ഞു. യൂണിഫോം ഹിജാബ് രൂപകല്‍പ്പന ചെയ്തതു പോലും തന്റെ അഭിപ്രായങ്ങള്‍ കൂടി ചോദിച്ച ശേഷമാണെന്ന് അവര്‍ പറഞ്ഞു. ''എന്റെ യൂണിഫോമിന്റെ ഭാഗമായി ന്യൂസിലാന്റ് പോലീസ് ഹിജാബിനെ പരിഗണിച്ചതില്‍ സന്തോഷമുണ്ട്,'' തന്റെ വേഷം കണ്ട് കൂടുതല്‍ മുസ്‌ലിം സ്ത്രീകള്‍ പോലിസില്‍ ചേരാന്‍ ആഗ്രഹിക്കുമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന സീന അലി 2019 മാര്‍ച്ചിലെ ക്രൈസ്റ്റ്ചര്‍ച്ച് പള്ളി വെടിവപ്പിനു ശേഷമാണ് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത്. മുസ്‌ലിം സമുദായത്തെ, പ്രത്യേകിച്ചും സ്ത്രീകളെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പോലീസില്‍ ചേരാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും സേനയില്‍ വൈവിധ്യം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it