Latest News

ബിജെപി മുന്‍ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ യുട്യൂബര്‍ അറസ്റ്റില്‍

ബിജെപി മുന്‍ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ യുട്യൂബര്‍ അറസ്റ്റില്‍
X

മലപ്പുറം: ബിജെപി മുന്‍ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ യുട്യൂബര്‍ അറസ്റ്റില്‍. കൂരാട് സ്വദേശി സുബൈറുദ്ദീന്‍ എന്ന സുബൈര്‍ ബാപ്പുവിനെയാണ് വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പത്തിന് വൈകുന്നേരമാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് പരാതി പറയുന്നു. പരാതിക്കാരിയും മകളും മാത്രമുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവം പുറത്ത് പറഞ്ഞാന്‍ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യൂട്യൂബര്‍ വീട് വിട്ട് പോയതെന്നും തന്റെ വീഡിയോ ഫെയ്‌സ്ബുക്കിലും യൂട്യൂബിലും മോശമായി അപ്‌ലോഡ് ചെയ്‌തെന്നും പരാതി പറയുന്നു. പരാതിക്കാരി ലഹരിക്കടിമയാണെന്നും കഞ്ചാവ് വില്പനക്കാരിയാണെന്നും ചിത്രീകരിക്കുന്ന വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതെന്നും പരാതി പറയുന്നു.

Next Story

RELATED STORIES

Share it