Latest News

ട്രെയ്‌നിന് അടിയിലേക്ക് വീണ യുവാവിന്റെ കാലുകള്‍ അറ്റു

ട്രെയ്‌നിന് അടിയിലേക്ക് വീണ യുവാവിന്റെ കാലുകള്‍ അറ്റു
X

പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ നിന്നും ഗുഡ്‌സ് ട്രെയ്‌നിന് അടിയിലേക്ക് വീണ യുവാവിന്റെ കാലുകള്‍ അറ്റു. വെസ്റ്റ് ബംഗാള്‍ മീര സ്വദേശി സബീര്‍ ഷെയ്ഖാ(35)ണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. കോയമ്പത്തൂര്‍ ഈറോഡ് ഭാഗത്തേക്ക് പോകാനായി രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഗുഡ്‌സ് ട്രെയ്ന്‍. വണ്ടി മുന്നോട്ടെടുത്ത സമയം പ്ലാറ്റ്‌ഫോമില്‍ നിന്ന സബീര്‍ ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. ട്രെയ്‌നിന്റെ പിറകിലെ കോച്ചുകളുടെ ചക്രങ്ങളാണ് കാലിലൂടെ കയറിയത്. അപകടം കണ്ട് റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് സമീറിനെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാലുകള്‍ പ്രത്യേക പെട്ടിയിലാക്കിയാണ് കോഴിക്കോട്ടേക്ക് ചികില്‍സക്കായി കൊണ്ടുപോയത്. കോഴിക്കോട്ടുള്ള സ്വകാര്യ ടൈല്‍സ് കടയില്‍ ജോലിക്കാരനാണ് സബീര്‍.

Next Story

RELATED STORIES

Share it