Latest News

യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പോലിസ് കസ്റ്റഡിയില്‍

യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പോലിസ് കസ്റ്റഡിയില്‍
X

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കുഴക്കാട് സ്വദേശി ശ്യാം സുന്ദര്‍ ആണ് കൊല്ലപ്പെട്ടത്. ധനേഷ് എന്ന അയല്‍വാസിയാണ് പ്രതി.

ശ്യാം സുന്ദറും ധനേഷും തമ്മില്‍ കഴിഞ്ഞ കുറേകാലമായി കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. മൂന്നു വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം.

തിരുവോണ ദിനത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രി പതിനൊന്നരയോടെ ധനേഷ് ശ്യാം സുന്ദറിന്റെ വീട്ടിലെത്തുകയും തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ധനേഷ് കുത്തുകയായിരുന്നു.

കുത്തേറ്റ ശേഷം ശ്യാം സുന്ദര്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. പ്രതി ധനേഷ് ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it