Latest News

തൃശൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, പ്രതി പിടിയില്‍

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, പ്രതി പിടിയില്‍
X

തൃശൂര്‍: കുന്നംകുളം ചൊവന്നൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ പോലിസ് പിടികൂടി. ചൊവ്വനൂര്‍ റേഷന്‍ കടയ്ക്കുസമീപത്തെ വാടക ക്വാട്ടേഴ്‌സിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വെട്ടി കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലാണ് മൃതദേഹം. കുന്നംകുളം പോലിസിന്റെ അന്വേഷണത്തിലാണ് ചൊവ്വന്നൂര്‍ സ്വദേശി സണ്ണി പിടിയിലായത്.

സണ്ണി താമസിക്കുന്ന ക്വാട്ടേഴ്സിലാണ് സംഭവം. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിനകത്തുനിന്ന് പുക ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലിസെത്തി പൂട്ട് പൊളിക്കുകയായിരുന്നു. സണ്ണി രണ്ട് കൊലക്കേസുകളിലെ പ്രതിയാണ്. ഒരു കൊല കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതിഥി തൊഴിലാളിയെയും, ബന്ധുവിനേയുമാണ് നേരത്തെ കൊലപ്പെടുത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it