Latest News

റോഡരികില്‍ ഓട്ടോ പരിശോധിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു

റോഡരികില്‍ ഓട്ടോ പരിശോധിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു
X

മണര്‍കാട്: റോഡരികില്‍ ഓട്ടോ പരിശോധിക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു. ഓട്ടോറിക്ഷയില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. പാമ്പാടി വെള്ളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ എമില്‍ ജോസാണ്(20)മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. എമിലും സുഹൃത്തുക്കളും തിരുവഞ്ചൂരിലെ പള്ളിയില്‍നിന്ന് മുത്തുക്കുട എടുത്ത് തിരികെ വരുകയായിരുന്നു. മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഓട്ടോറിക്ഷയില്‍നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എമില്‍ റോഡില്‍ ഇരുന്ന് ഓട്ടോയുടെ അടിയില്‍ പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ച കാറില്‍ തന്നെയാണ് എമിലിനെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് മണര്‍കാട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

എമില്‍ എസ്എച്ച് ആശുപത്രിയിലെ റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു.

Next Story

RELATED STORIES

Share it