Latest News

കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസിന് അടിയില്‍ പെട്ട് യുവാവ് മരിച്ചു; സ്ഥലത്ത് പ്രതിഷേധം

കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസിന് അടിയില്‍ പെട്ട് യുവാവ് മരിച്ചു; സ്ഥലത്ത് പ്രതിഷേധം
X

തൃശൂര്‍: അയ്യന്തോളില്‍ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ലാലൂര്‍ സ്വദേശി ആബേല്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ അയ്യന്തോള്‍ മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ ബസിനടിയില്‍ പെടുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് ആബേല്‍. അപകടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. കലക്ടര്‍ ഉടന്‍ സ്ഥലത്ത് എത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ സ്ഥലത്ത് രണ്ടുപേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it