യുവതി ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: യുവതിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മശാല എന്‍ജിനിയറീങ് കോളജിന് സമീപം താമസിക്കുന്ന അഖില(36)യെയാണ് പുതിയതെരു രാജേഷ് റസിഡന്‍സിയിലെ മുറിയില്‍ ബുധനാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച വൈകീട്ട് ഹോട്ടല്‍ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി അഖില താമസിച്ച മുറിയുടെ വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വളപട്ടണം എസ്എച്ച്ഒ എം കൃഷ്ണന്‍, എസ്‌ഐ എം ഷീജു, എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Young woman was found hanging in a hotel room
RELATED STORIES
രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ...
21 Jun 2022 7:35 PM GMT