പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ചെങ്ങന്നൂര്‍: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി സുധീര്‍ കുമാറാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി സുധീര്‍ കുമാര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ മാതാവുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനുശേഷം മുറിക്കുള്ളിലേക്ക് കയറിയ സുധീര്‍ കുമാര്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട മാതാപിതാക്കളും അയല്‍വാസികളും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പോലിസും ഫയര്‍ഫോഴ്സുമെത്തിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ദേഹമാസകലം പൊള്ളലേറ്റ സുധീര്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT