Latest News

ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു
X

പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ കയ്യിലിരുന്ന ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് അപകടം. ദിലീപിന്റെ കൈയില്‍ ഒന്നിലേറെ ഗുണ്ടുകളുണ്ടായിരുന്നു. കൈയില്‍ ചേര്‍ത്തുപിടിച്ചിരുന്ന ഗുണ്ടിലേക്ക് തീ പടര്‍ന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. ഗുരുതരമായി പൊള്ളലേറ്റ ദിലീപിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it