Latest News

ദീപാവലി ആഘോഷങ്ങള്‍ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ ജയിലിലാകുമെന്ന് യോഗി ആദിത്യനാഥ്

ദീപാവലി ആഘോഷങ്ങള്‍ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ ജയിലിലാകുമെന്ന് യോഗി ആദിത്യനാഥ്
X

ലഖ്‌നോ: ദീപാവലി ആഘോഷങ്ങള്‍ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ ജയിലിലാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ എട്ടുവര്‍ഷമായി സംസ്ഥാനത്തെ എല്ലാ ഉല്‍സവങ്ങളും, ഹോളി, ദീപാവലി, ഈദ്, ക്രിസ്മസ്, ഗുരു പര്‍വ്വ, ജന്മാഷ്ടമി, രാമനവമി എന്നിവയെല്ലാം പൂര്‍ണ്ണ സമാധാനത്തോടെയും, ഐക്യത്തോടെയും, ഉല്‍സാഹത്തോടെയും ആഘോഷിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കലാപകാരികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന സര്‍ക്കാരല്ല ഈ സര്‍ക്കാരെന്നും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഈ സര്‍ക്കാരിനറിയാമെന്നും യോഗി പറഞ്ഞു. സന്തോഷത്തിന്റെ ഉല്‍സവം ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍, അവര്‍ക്ക് ശിക്ഷ ജയിലുകളാണെന്നും യോഗി കൂട്ടിചേര്‍ത്തു.

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഗ്യാസ് സിലിണ്ടര്‍ റീഫില്‍ സബ്സിഡി വിതരണം ചെയ്ത് ദീപാവലിക്ക് മുമ്പ് സംസ്ഥാനത്തെ ദരിദ്ര കുടുംബങ്ങള്‍ക്കുള്ള വലിയ സമ്മാനമാണ് ഇതെന്നും യോഗി പറഞ്ഞു.എല്ലാവരും ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും ആരും ഒരു തടസ്സവും ഉണ്ടാക്കാന്‍ വിചാരിക്കണ്ട എന്നുമുള്ള മുന്നറിയിപ്പും യോഗി നല്‍കി.

Next Story

RELATED STORIES

Share it