ജേഷ്ഠന് മരിച്ച സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അനിയന് കുഴഞ്ഞ് വീണ് മരിച്ചു
കോടഞ്ചേരി കുറൂര്‍ ജോസ് വത്സ ദമ്പതികളുടെ മകന് ഡെന്നീസ് (24) ആണ് മരിച്ചത്.

കോടഞ്ചേരി: ജേഷ്ഠന് അപകടത്തില്‍ മരിച്ച സ്ഥലത്ത് 13 വര്‍ഷങ്ങള്‍ക്ക്ശേഷം അനിയന് കുഴഞ്ഞു വീണ് മരിച്ചു. കോടഞ്ചേരി കുറൂര്‍ ജോസ് വത്സ ദമ്പതികളുടെ മകന് ഡെന്നീസ് (24) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. പുഴ നീന്തി കയറിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം നടന്നത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതേസ്ഥലത്ത് വെച്ച് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെന്നീസിന്റെ സഹോദരന് ആല്ബിന് പുഴയില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചു. ആ സ്ഥലത്ത് വെച്ചു തന്നെയാണ് സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.
കോയമ്പത്തൂരില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്ററിനോട് അനുബന്ധിച്ചാണ് നാട്ടിലെത്തിയത്. മൃതതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സഹോദരി അലീന.
RELATED STORIES
ആവിക്കല്‍തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMTഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT