Latest News

മൂടല്‍മഞ്ഞ് മൂലം യമുന എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; നാലു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മൂടല്‍മഞ്ഞ് മൂലം യമുന എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; നാലു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മധുരയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യമുന എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നാലു പേര്‍ മരിച്ചു. 25ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ഏഴു ബസുകളും മൂന്നു കാറുകളും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ വാഹനങ്ങളില്‍ തീപിടിക്കുകയും അതിവേഗം പടരുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് 11 അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. അപകടത്തില്‍പ്പെട്ട ബസുകളെല്ലാം പൂര്‍ണമായും കത്തിനശിച്ചതായാണ് വിവരം. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു. അപകടകാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it