- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഹസന്‍ വാടിയില്‍ അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ വലിയങ്ങാടി വാടിയില്‍ പാറക്കണ്ടി ഹൗസില്‍ ഹസന്‍ വാടിയില്‍(പി കെ ഹസന്‍ കോയ 86) അന്തരിച്ചു. പരപ്പില്‍ എം.എം. ഹൈസ്‌ക്കുളിലെ അധ്യാപകനും ഫ്രാന്‍സിസ് റോഡ് എംഎംഎല്‍പി സ്‌ക്കുളിലെ പ്രധാന അധ്യാപകനുമായിരുന്നു.
ഇടിയങ്ങര യുവസാഹിതി സമാജം പ്രസിഡണ്ടും എം.എം. ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റയും വാടിയില്‍ റസിഡന്റ്‌സ് അസോസിയേഷന്റയും പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനും 'ചിന്താജാലകം' എന്ന ഗ്രന്ഥത്തിന്റ രചയിതാവുമാണ്.
സ്വാതന്ത്ര്യ സമരനായകരായിരുന്ന ഇ മൊയ്തു മൌലവി, മുന്‍മന്ത്രി പി പി ഉമ്മര്‍ കോയ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതുകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ഭാരതഭൂമി വാരികയിലും വളപ്പട്ടണം അബ്ദുള്ള സാഹിബിന്റെ ചിന്തകന്‍ മാസികയിലും പ്രവര്‍ത്തിച്ചിരുന്നു.
അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം ചന്ദ്രിക ആഴ്ചപതിപ്പിലും ചന്ദ്രികയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഒരു പതിറ്റാണ്ടോളം പ്രത്രാധിപസമിതി അംഗമായിരുന്നു.
ഭാര്യ: കോഴിക്കോടന്‍ വീട്ടില്‍ സൈനബി. മക്കള്‍: അനസ് (ദമാം), ജാസ്മിന്‍, സഹീദ.
മയ്യത്ത് നമസ്‌ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് കുറ്റിച്ചിറ മിസ്‌ക്കാല്‍ പള്ളിയില്‍ നടന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















