Latest News

കോലകളെ രക്ഷിക്കാന്‍ ക്ലമീഡിയയ്‌ക്കെതിരെ ലോകത്തെ ആദ്യ വാക്‌സിന്‍

കോലകളെ രക്ഷിക്കാന്‍ ക്ലമീഡിയയ്‌ക്കെതിരെ ലോകത്തെ ആദ്യ വാക്‌സിന്‍
X

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കോലകളെ കൊല്ലുന്ന ക്ലമീഡിയ രോഗത്തിനെതിരെ പുതിയ വാക്‌സിന്‍ വികസിപ്പിച്ചു. കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ വ്യാപകമായി കോലകളെ ബാധിച്ച രോഗത്തിന്റെ വ്യാപനം തടയാനാണ് സണ്‍ഷൈന്‍ കോസ്റ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിച്ചത്. പത്തുവര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് വാക്‌സിന് അംഗീകാരം ലഭിച്ചത്.


ക്ലമീഡിയ ബാധ മൂലം വന്യ കോലകളില്‍ 70 ശതമാനം വരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ചികില്‍സയ്ക്കായി ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകള്‍ അവയുടെ പ്രധാന ഭക്ഷണമായ യൂക്കാലിപ്റ്റസ് ഇലകള്‍ ദഹിപ്പിക്കാന്‍ തടസ്സം സൃഷ്ടിക്കുകയും, പലപ്പോഴും പട്ടിണിയിലൂടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. ലോകത്ത് ആദ്യമായാണ് കോലകള്‍ക്കായി ഇങ്ങനെ ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നത്. പ്രജനന കാലത്തും സാമൂഹിക ഇടപഴകലിലൂടെയും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും പകരുന്ന ക്ലമീഡിയ രോഗത്തിന്റെ വ്യാപനം വാക്‌സിന്‍ തടഞ്ഞു. മരണനിരക്ക് 65 ശതമാനം വരെ കുറച്ചതായും പഠനത്തില്‍ കണ്ടെത്തി.

Next Story

RELATED STORIES

Share it