Latest News

സിനിമാ തിയ്യറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് അസമില്‍ തൊഴിലാളികളുടെ പ്രതിഷേധം

സിനിമാ തിയ്യറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് അസമില്‍ തൊഴിലാളികളുടെ പ്രതിഷേധം
X

ഗുവാഹത്തി: സിനിമാ തിയ്യറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അസമില്‍ സംസ്ഥാന വ്യാപകമായി തിയ്യറ്റര്‍ തൊഴിലാളികളുടെ പ്രതിഷേധം. കൊവിഡ് രണ്ടാം വരവിനെത്തുടര്‍ന്ന് ഏപ്രില്‍ മുതല്‍ അസമില്‍ തിയ്യറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്.

മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന അതേ സമയത്ത് തിയ്യറ്ററുകള്‍ തുറക്കാനും അനുമതി നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗുവാഹത്തിയിലെ മൂന്ന് തിയ്യറുകളിലെ തൊഴിലാളികളും ഒത്തു ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. മറ്റ് മേഖലകള്‍ തുറക്കുന്ന സമയത്ത് തിയ്യറ്ററുകള്‍ തുറക്കാതിരിക്കുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it