Latest News

യുദ്ധഭൂമിയില്‍ നിന്നും പിന്‍മാറില്ല: ഹിസ്ബുല്ല

യുദ്ധഭൂമിയില്‍ നിന്നും പിന്‍മാറില്ല: ഹിസ്ബുല്ല
X

ബെയ്‌റൂത്ത്: ഇസ്രായേല്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആയുധം താഴെ വയ്ക്കുകയോ യുദ്ധഭൂമിയില്‍ നിന്ന് പിന്‍മാറുകയോ ചെയ്യില്ലെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. മുന്‍ സെക്രട്ടറി ജനറലുമാരായ സയ്യിദ് ഹസന്‍ നസറുല്ല, സയ്യിദ് ഹാഷിം സഫിയുദ്ദീന്‍ എന്നിവരുടെ രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. '' ഹിസ്ബുല്ലയുടെ പാത രക്തസാക്ഷി ഹസന്‍ നസറുല്ലയുടെ ചിന്തയിലും രക്തത്തിലും നിര്‍മിച്ചതാണ്. അത് ചെറുത്തുനില്‍പ്പിന്റെയും വിജയത്തിന്റെയും പ്രതീകമാണ്. നസറുല്ല നിര്‍മിച്ച പാത പ്രദേശത്തിന്റെ മുഖഛായ മാറ്റുകയും മറ്റു പല പ്രദേശങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുകയും ചെയ്തു.''- ശെയ്ഖ് നഈം ഖാസിം പറഞ്ഞു. യുഎസിന്റെയും യൂറോപിന്റെയും പിന്തുണയുള്ള സയണിസ്റ്റ് കൊലയാളി സംഘങ്ങള്‍ക്കെതിരെയാണ് ഹിസ്ബുല്ല പോരാടിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നസറുല്ലയുടെ ഒന്നാം രക്തസാക്ഷിത്വ വാര്‍ഷികത്തിന്റെ ഭാഗമായി ലബ്‌നാന്റെ വിവിധഭാഗങ്ങളില്‍ വലിയ റാലികള്‍ നടന്നു.


ലക്ഷക്കണക്കിന് പേരാണ് അവയില്‍ പങ്കെടുത്തത്. യെമന്‍ തലസ്ഥാനമായ സന്‍ആയിലും വലിയ റാലികള്‍ നടന്നു.



Next Story

RELATED STORIES

Share it