Latest News

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
X

പത്തനംതിട്ട: പാലക്കാട് എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിക്കാര്യം തന്റെ ആലോചനയില്‍ പോലുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായ ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷമാണ് രാഹുല്‍ അങ്ങനെ പറഞ്ഞത്. ''ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. എന്നോടു രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും പരാതിപ്പെടാം-രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it