Latest News

വനിത സംവരണ ബില്ല്; ബില്ലിനുപുറകില്‍ രാഷ്ട്രീയലക്ഷ്യമെന്ന് സോണിയ ഗാന്ധി

വനിത സംവരണ ബില്ല്; ബില്ലിനുപുറകില്‍ രാഷ്ട്രീയലക്ഷ്യമെന്ന് സോണിയ ഗാന്ധി
X

ന്യൂഡല്‍ഹി: വനിത സംവരണ ബില്ല് കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിനെന്ന് സോണിയ ഗാന്ധി. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബില്ല് കൊണ്ടുവന്നത് എന്നതില്‍ രാഷ്ട്രീയലക്ഷ്യം തന്നെയാണെന്ന് അവര്‍ വ്യക്തമാക്കി. ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നിരസിച്ചുവെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കൃത്യമായി എംപിമാര്‍ക്ക് നിര്‍ദേശങ്ങളും അല്ലെങ്കില്‍ ബില്ലുമായി ബന്ധപ്പെട്ട വ്യവസ്ഥകളും അറിയിച്ചിട്ടില്ല.

അടുത്ത സമ്മേളന കാലയളവില്‍ ബില്ല് അവതരിപ്പിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് സോണിയ ഗാന്ധി ചോദിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പ് സെന്‍സസ് നടത്തണം. ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ രാഷ്ട്രീയ തുല്യത ഉറപ്പാക്കണം. കുടുംബാസൂത്രണത്തില്‍ മാതൃകയായ സംസ്ഥാനങ്ങള്‍ക്കും ചെറിയ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം കുറയാന്‍ പാടില്ലെന്ന് സോണിയ ഗാന്ധി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it