Latest News

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിന്റെ മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ സ്ത്രീ തിരിച്ചെത്തി

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിന്റെ മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ സ്ത്രീ തിരിച്ചെത്തി
X

ശ്രീകൃഷ്ണപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിന്റെ മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ സ്ത്രീ തിരിച്ചെത്തി. കടമ്പഴിപ്പുറം സ്വദേശിയായ ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് പ്രേമയുടെ ബന്ധുക്കള്‍ പറഞ്ഞു. ഗുരുവായൂരിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലിസ് അന്വേഷണം പുരോഗമിക്കവെയാണ് പ്രേമ തിരികെ വീട്ടിലെത്തിയത്.

ഈ മാസം 13നാണ് പ്രേമയെ കാണാതായത്. പ്രേമയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രേമയില്‍ നിന്ന് 11 ലക്ഷത്തിലധികം രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ തട്ടിയത്. 5 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ 11 ലക്ഷം രൂപ നല്‍കണമെന്നും സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ടവര്‍ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാര്‍ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്കും ബന്ധു മുഖേന ഇവര്‍ തുക കൈമാറി. എന്നാല്‍ വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് മനസിലായത്. ഇതേ തുടര്‍ന്ന് വീടു വിട്ടിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it