Latest News

ഒരു സ്ത്രീ കുഞ്ഞിനു വേണ്ടി ജോലി ഉപേക്ഷിക്കുന്നത് സ്വമേധയാ ജോലി ഉപേക്ഷിക്കുന്നതായി കണക്കാക്കാനാകില്ല: ഡല്‍ഹി ഹൈക്കോടതി

ഒരു സ്ത്രീ കുഞ്ഞിനു വേണ്ടി ജോലി ഉപേക്ഷിക്കുന്നത് സ്വമേധയാ ജോലി ഉപേക്ഷിക്കുന്നതായി കണക്കാക്കാനാകില്ല: ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: സിംഗിള്‍ പാരന്റ് എന്ന നിലയില്‍ ജോലി ഉപേക്ഷിച്ച് കുഞ്ഞിനെ പരിപാലിക്കാന്‍ ശ്രമിക്കുന്ന സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഒരു സ്ത്രീ കുഞ്ഞിനെ പരിപാലിക്കാന്‍ വേണ്ടി ജോലി ഉപേക്ഷിക്കുന്നത് സ്വമേധയാ ജോലി ഉപേക്ഷിക്കുന്നതതായി കണക്കാക്കാനാകില്ലെന്നും കുട്ടിയെ പരിപാലിക്കുക എന്ന പരമപ്രധാനമായ കടമയുടെ പുറത്താണ് അത് സംഭവിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സ്ത്രീക്കും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനും ഇടക്കാല ജീവനാംശം അനുവദിച്ച വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിമാസം 7,500 രൂപ വീതം ജീവനാംശം നല്‍കണമെന്ന 2023 ഒക്ടോബറിലെ വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി നിലനില്‍ക്കില്ലെന്നും സ്ത്രീക്ക് അതേ പ്രതിമാസ തുക നല്‍കുന്നത് തുടരാനും കുട്ടിക്ക് പ്രതിമാസം 4,500 രൂപ നല്‍കാനും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ ഉത്തരവിട്ടു.

ഭാര്യക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തിരുന്നുവെന്നും ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ പ്രതിമാസം 40,000 മുതല്‍ 50,000 രൂപ വരെ സമ്പാദിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭര്‍ത്താവിന്റെ ഹരജി. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പരിപാലിക്കാന്‍ വേണ്ടി ജോലി ഉപേക്ഷിക്കേണ്ടി വരുന്നത് സ്ത്രീയെ സംബന്ധിച്ചുള്ള കടമയായതിനാല്‍ അവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നും അത് നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it