Latest News

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് പരിക്കേറ്റ സ്ത്രീ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരേ പരാതി

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് പരിക്കേറ്റ സ്ത്രീ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരേ പരാതി
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീ മരിച്ചു. ചികില്‍സാപിഴവെന്ന് ആരോപണം. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് വിലാസിനിക്ക് ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആഹാരം കഴിച്ചതോടെ വയറുവേദന അനുഭവപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. പിന്നീട് നില ഗുരുതരമായതോടെ കുടലില്‍ മുറിവുണ്ടായ സ്ഥലത്ത് അണുബാധയുണ്ടെന്നു പറഞ്ഞ് ആ ഭാഗത്ത് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ വിലാസിനിയുടെ നില കൂടുതല്‍ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

Next Story

RELATED STORIES

Share it